ഐ.എസ്.എൽ കിരീടം ഈസ്റ്റ് ബംഗാളിന്

MAY 22, 2026, 7:04 AM

കൊൽക്കത്ത: ഗാലറിയിൽ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷി നിർത്തി നിർണായകമായ അവസാന മത്സരത്തിൽ ഇന്റ കാശിയെ 2-1ന് കീഴടക്കി ഈസ്റ്റ് ബംഗാൾ ഐ.എസ്.എൽ കിരീടത്തിൽ മുത്തമിട്ടു.

22 വർഷത്തിന് ശേഷമാണ് ഈസ്റ്റ് ബംഗാൾ ടോപ് ഡിവിഷൻ ദേശീയ ലീഗിൽ ചാമ്പ്യന്മാരാകുന്നത്. ഐ.എസ്.എല്ലിനെ രാജ്യത്തിലെ ടോപ് ഡിവിഷൻ ലീഗ് ആക്കിയ ശേഷം ഈസ്റ്റ് ബംഗാൾ ആദ്യമായാണ് ചാമ്പ്യൻമാരാകുന്നത്,

ആൽഫ്രഡ് പ്ലനാസ് 14-ാം മിനിട്ടിൽ നേടിയ ഗോളിൽ ലീഡെടുത്ത കാശിയെ രണ്ടാം പകുതിയിൽ യൂസ്സഫ് എസ്സെജെരി (49-ാം മിനിട്ട്), ക്യാപ്ടൻ മൊഹമ്മദ് റാഷിദ് 72-ാം മിനിട്ട് എന്നിവർ നേടിയ ഗോളിലാണ് ഈസ്റ്റ് ബംഗാൾ മറികടന്നത്.

vachakam
vachakam
vachakam

തങ്ങളുടെ അവസാന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്‌സ് ഇതേ സ്‌കോറിന് ഡൽഹി എസ്.സി ഡൽഹിയെ കീഴടക്കിയെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലുള്ള ഈസ്റ്റ് ബംഗാളിന് ചാമ്പ്യൻപട്ടം ലഭിക്കുകയായിരുന്നു.

ഇരുടീമിനും 13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണുള്ളത്. പഞ്ചാബ് സിറ്റിയെ 2-0ത്തിന് തോൽപ്പിച്ച മുംബയ് സിറ്റി മൂന്നാമതെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam