ബംഗ്‌ളൂരു: എയ്ജിസ് സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിനിടെ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. കർണാടകാ താരം കെ.ഹൊയ്‌സാല (34)യാണ് ഹൃദയാഘാതം മൂലം മരിച്ചത്. ബംഗ്‌ളൂരുവിലെ ആർ.എസ്.ഐ ഗ്രൗണ്ടിലാണ് സംഭവം.
തമിഴ്‌നാടിനെതിരായ മത്സരത്തിൽ വിജയത്തിന് ശേഷം ഗ്രൗണ്ടിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് താരം കുഴഞ്ഞു വീണത്. നെഞ്ചുവേദനയെ തുടർന്ന് ഗ്രൗണ്ടിൽ കുഴഞ്ഞു വീണതാരത്തിന് പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നു.
പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും താരം മരണത്തിന് കീഴടങ്ങുകയായിരുന്നു. കർണാടക പ്രീമിയർ ലീഗിൽ കളിച്ചിരുന്ന താരം കർണാടക അണ്ടർ 25 ടീമിന്റെ ഭാഗമാണ്.
തമിഴ്‌നാടിനെതിരായ മത്സരത്തിലും മികച്ച പ്രകടനമാണ് ഹൊയ്‌സാല കാഴ്ചവച്ചത്. കർണാടകയ്ക്കായി 13 റൺസും ഒരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്