അലിസ ഹീലി വലതു കാലിനേറ്റ പരിക്കിനെ തുടർന്ന് പിന്മാറിയതിനെത്തുടർന്ന്, വനിതാ പ്രീമിയർ ലീഗ് (WPL) 2025 സീസണിൽ യു.പി വാരിയേഴ്‌സ് ദീപ്തി ശർമ്മയെ അവരുടെ ക്യാപ്ടനായി നിയമിച്ചു.
ടീമിന്റെ പ്രധാന ഓൾറൗണ്ടറായ ദീപ്തി, മുൻ സീസണുകളിലായി 19 വിക്കറ്റുകളും 385 റൺസും ടീമിനായി നേടിയിട്ടുണ്ട്.
2024ൽ മികച്ച പ്രകടനം ദീപ്തി കാഴ്ചവച്ചിരുന്നു. 136.57 സ്‌ട്രൈക്ക് റേറ്റിൽ 295 റൺസും 10 വിക്കറ്റുകളും നേടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മുൻകാല ക്യാപ്ടൻസി പരിചയമുള്ള ദീപ്തി, സ്വന്തം നാട്ടിലെ ഫ്രാഞ്ചൈസിയെ നയിക്കുന്നതിൽ ആവേശം പ്രകടിപ്പിച്ചു. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ചിനെല്ലെ ഹെൻറിയെ ഹീലിയുടെ പകരക്കാരിയായി ടീമിലേക്ക് തിരഞ്ഞെടുത്തു.
ഫെബ്രുവരി 16ന് വഡോദരയിൽ ഗുജറാത്ത് ജയന്റ്‌സിനെതിരെ യു.പി വാരിയേഴ്‌സ് അവരുടെ ക്യാമ്പയിൻ ആരംഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്