ക്രിക്കറ്റാണ് തന്റെ ജീവിതം മാറ്റി മറിച്ചത്: സജന സജീവൻ

FEBRUARY 25, 2024, 11:01 AM

തന്റെ ജീവിതം ക്രിക്കറ്റാണ് മാറ്റി മറിച്ചതെന്ന് വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യസിന്റെ വിജയത്തിലേക്ക് നയിച്ച മലയാളി വയനാട് സ്വദേശി സജന സജീവൻ. അവസാന പന്തിൽ സിക്‌സ് പറത്തിക്കൊണ്ടാണ് മുംബൈയെ വിജയിപ്പിച്ചത്.
ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ പണമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ച കാലത്ത് ക്രിക്കറ്റാണ് തന്റെ ജീവിതമാർഗമായി മാറിയതെന്ന് സജന പറഞ്ഞു.

സ്വന്തം ജില്ലയ്ക്ക് വേണ്ടി കളിക്കാൻ തുടങ്ങിയതിന് ശേഷമാണ് തനിക്കും കുടുംബത്തിനും വേണ്ടി പണം സമ്പാദിക്കാൻ തുടങ്ങിയത്. 'എന്റെ കുടുംബ പശ്ചാത്തലം വളരെ താഴ്ന്നതായിരുന്നു. തുടക്കത്തിൽ യാത്ര ചെയ്യാൻ പണമില്ലായിരുന്നു. എന്റെ ജില്ലയ്ക്കായി കളിക്കാൻ എന്നെ തിരഞ്ഞെടുത്തപ്പോൾ, ഞാൻ പണം സമ്പാദിക്കാൻ തുടങ്ങി, പ്രതിദിനം 150 രൂപ.

അതെനിക്ക് വലിയ പണമായിരുന്നു. പിന്നീട്, അത് 150, 300, 900 എന്നിങ്ങനെ പോയി. എന്റെ മാതാപിതാക്കളെ ഓർത്ത് സന്തോഷിക്കുന്നു.' ഡബ്ല്യുപിഎൽ ഔദ്യോഗിക വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ സജന പറഞ്ഞു.

vachakam
vachakam
vachakam

'ഇന്നലെ ഇറങ്ങുമ്പോൾ ഞാൻ കുറച്ച് സമ്മർദ്ദത്തിലായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ ഇത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ നന്നായി കളിച്ചാൽ അത് ജീവിതത്തെ മാറ്റിമറിക്കുമെന്ന് എനിക്കറിയാമായിരുന്നു.

അവസാന പന്തിൽ 5 റൺസ് വേണ്ടിയിരുന്നതിനാൽ ഞാൻ അതിനായി തന്നെ ശ്രമിച്ചു'അവർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam