റായ്പുർ: സ്ഥിരം നായകൻ ഹാർദിക് പാണ്ഡ്യയും താത്കാലിക നായകൻ സൂര്യകുമാർ യാദവും ഞായറാഴ്ച ആർ.സി.ബിക്ക് എതിരെ നടക്കുന്ന ഐ.പി.എൽ മത്സരത്തിൽ കളിക്കില്ലെങ്കിൽ മുൻ നായകൻ രോഹിത് ശർമ്മ ക്യാപ്ടൻസിയിലേക്ക് തിരിച്ചുവരുമെന്ന് സൂചനകൾ.
പുറം വേദനമൂലം ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽനിന്ന് വിട്ടുനിന്ന പാണ്ഡ്യ ആർ.സി.ബിക്കെതിരെയും കളിക്കില്ലെന്നാണ് അറിയുന്നത്.
വ്യക്തിപരമായ കാരണങ്ങളാൽ സൂര്യകുമാർ യാദവും ടീമിൽനിന്നു വിട്ടുനിൽക്കുകയാണ്.ലക്‌നൗവിനെതിരെ സൂര്യയാണ് നയിച്ചത്. ഇതോടെയാണ് ക്യാപ്ടൻ സ്ഥാനത്തേക്ക് രോഹിത് ശർമ്മയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
