സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്‌ട്രൈക്കേഴ്‌സിന് തോൽവി. രണ്ടാം മത്സരത്തിൽ ബംഗാൾ ടൈഗേഴ്‌സാണ് കേരള സ്‌ട്രൈക്കേഴ്‌സിനെ 13 റൺസിന് തോൽപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബംഗാൾ ടൈഗേഴ്‌സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസടിച്ചപ്പോൾ കേരള സ്‌ട്രൈക്കേഴ്‌സ് 19.2 ഓവറിൽ 164 റൺസിന് ഓൾ ഔട്ടായി. 33 പന്തിൽ 62 റൺസെടുത്ത മദൻ മോഹനും 30 പന്തിൽ 31 റൺസെടുത്ത അർജുൻ നന്ദകുമാറും മാത്രമാണ് കേരളത്തിനായി പൊരുതിയത്.
മൂന്ന് കളികളിൽ മൂന്നും ജയിച്ച ബംഗാൾ ടൈഗേഴ്‌സ് സെമി സ്ഥാനം ഉറപ്പിച്ചപ്പോൾ രണ്ട് കളികളിൽ ഒരു ജയം മാത്രമുള്ള കേരള സ്‌ട്രൈക്കേഴ്‌സിന് സെമിയിലെത്താൻ ഇന്ന് ചെന്നൈ കിംഗ്‌സിനെതിരായ മത്സരത്തിൽ ജയം നേടേണ്ടത് അനിവാര്യമാണ്. പോയന്റ് പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് കേരള സ്‌ട്രൈക്കേഴ്‌സ്.
ഓപ്പണറായി ഇറങ്ങിയ ക്യാപ്ടൻ ഉണ്ണി മുകുന്ദൻ 14 പന്തിൽ 10 റൺസെടുത്ത് പുറത്തായപ്പോൾ ജീൻ പോൾ ലാൽ നാലു പന്തിൽ രണ്ട് റൺസും വിവേക് ഗോപൻ ആറ് പന്തിൽ നാലു റൺസുമെടുത്ത് പുറത്തായി നിരാശപ്പെടുത്തി. മദൻ മോഹൻ ആറ് സിക്‌സും രണ്ട് ഫോറും പറത്തിയാണ് 33 പന്തിൽ 62 റൺസെടുത്തത്. പ്രശാന്ത് അലക്‌സാണ്ടർ(3), മണികുട്ടൻ(0) എന്നിവർ പെട്ടെന്ന് മടങ്ങിയപ്പോൾ വാലറ്റത്ത് അരുൺ ബെന്നിയും(6 പന്തിൽ 17), ബിനീഷ് കോടിയേരി(4 പന്തിൽ 8). ആര്യൻ(9 പന്തിൽ 16*) എന്നിവർ പൊരുതി നോക്കിയെങ്കിലും കേരള സ്‌ട്രൈക്കേഴ്‌സിന് വിജയം എത്തിപ്പിടിക്കാനായില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗാൾ ടൈഗേഴ്‌സ് ഓപ്പണറായി ഇറങ്ങിയ ജോയ് കുമാർ മുഖർജിയുടെയും(35 പന്തിൽ 42) മൂന്നാം നമ്പറിലിറങ്ങിയ ജാമി ബാനർജിയുടെയും(33 പന്തിൽ 51), ജിഷു സെൻഗുപ്തയുടെയും(24 പന്തിൽ 46) ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്‌കോർ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
