കാനഡ-ഇന്ത്യൻ വംശജനായ യുവതാരം യുവരാജ് സമ്ര ടി20 ലോകകപ്പ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. ഫെബ്രുവരി 17-ന് ചെന്നൈയിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ സെഞ്ചുറി നേടിയതോടെ, ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി 19-കാരനായ സമ്ര സ്വന്തമാക്കി.
ന്യൂസിലൻഡിനെതിരായ നിർണായക പോരാട്ടത്തിൽ 65 പന്തിൽ നിന്ന് 110 റൺസാണ് സമ്ര അടിച്ചുകൂട്ടിയത്. 11 ഫോറുകളും 6 സിക്സറുകളും അടങ്ങുന്നതായിരുന്നു ഈ മാന്ത്രിക ഇന്നിംഗ്സ്. ഇതോടെ 2014-ൽ 22-ാം വയസ്സിൽ സെഞ്ചുറി നേടിയ പാകിസ്താന്റെ അഹമ്മദ് ഷെഹ്സാദിന്റെ റെക്കോർഡാണ് തകർന്നത്. കൂടാതെ, ഒരു അസോസിയേറ്റ് രാജ്യത്ത് നിന്നുള്ള താരം ടി20 ലോകകപ്പിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡും ഇപ്പോൾ ഈ കനേഡിയൻ താരത്തിന് സ്വന്തം.
മുൻ ഇന്ത്യൻ ഇതിഹാസം യുവരാജ് സിംഗിന്റെ കടുത്ത ആരാധകനായ പിതാവ് ബൽജിത് സമ്രയാണ് മകന് യുവരാജ് എന്ന് പേരിട്ടത്. പേര് പോലെ തന്നെ മൈതാനത്ത് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കുന്ന ഈ പത്തൊൻപതുകാരൻ കാനഡ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായാണ് വിലയിരുത്തപ്പെടുന്നത്.
മത്സരത്തിന്റെ അവസാന ഓവറിൽ ജേക്കബ് ഡഫിയുടെ പന്തിൽ പുറത്താകുമ്പോഴേക്കും കാനഡയെ 173 എന്ന മികച്ച സ്കോറിലേക്ക് സമ്ര എത്തിച്ചിരുന്നു. എങ്കിലും മറുപടി ബാറ്റിംഗിൽ ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര എന്നിവരുടെ കരുത്തിൽ ന്യൂസിലൻഡ് വിജയം പിടിച്ചെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
