ഫോമാ സെൻട്രൽ റീജിയൻ കലാമേള രജിസ്‌ട്രേഷൻ ഏപ്രിൽ 21ന് അവസാനിക്കുന്നു

APRIL 21, 2026, 10:42 AM

ഷിക്കാഗോ : ഫോമാ സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ ഏപ്രിൽ 26ന് നടക്കുന്ന കലാമേളയുടെ രജിസ്‌ട്രേഷൻ ഏപ്രിൽ 21ന് വൈകുന്നേരം അവസാനിക്കും. ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ ഇന്നുതന്നെ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://fomaacetnralregion .org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

2026 ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 11 നു ഡെസ്‌പ്ലെയിൻസിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കുന്ന കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കലാമേള ചെയർപേഴ്‌സൺ സാറ അനിൽ, കോ-ചെയർ ഷൈനി ഹരിദാസ്, ആർവിപി ജോൺസൻ കണ്ണൂക്കാടൻ, സെക്രട്ടറി അച്ചൻകുഞ്ഞു മാത്യു, ട്രെഷറർ രാജൻ തലവടി എന്നിവർ അറിയിച്ചു.


vachakam
vachakam
vachakam

ഈ കലാമേളയിൽ വിജയികളാകുന്നവർക്ക് നാഷണൽ ലെവലിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും. ഈ കലാമേളയിലേക്കു എല്ലാ മലയാളി സുഹൃത്തുക്കളെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam