ന്യൂഡല്‍ഹി/തൃശ്ശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോടുള്ള പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.
ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി.
അതേസമയം സ്ഫോടനത്തില്‍ പരിക്കേറ്റ 40 പേരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ അത്യാധുനിക സജ്ജീകരണങ്ങളുള്ള സ്പെഷ്യല്‍ ബേണ്‍സ് യൂണിറ്റിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സിയായ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നാളെ സംഭവ സ്ഥലത്തെത്തും. അനുവദനീയമായ അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരിച്ചിരുന്നോ? നിര്‍മ്മാണശാലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ? തുടങ്ങിയ കാര്യങ്ങള്‍ ഏജന്‍സി വിശദമായി പരിശോധിക്കും.
അതേസമയം മുണ്ടത്തിക്കോടുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിര്‍മ്മാണശാലകള്‍ മുതല്‍ വെടിക്കെട്ട് നടക്കുന്ന മൈതാനം വരെ കൃത്യമായ സുരക്ഷാ ഓഡിറ്റിംഗിന് വിധേയമാക്കും. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ കരിമരുന്ന് പ്രയോഗത്തിന് അനുമതി നല്‍കൂ എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്ന് വി ഡി