നെയ്മർക്ക് കൂക്കിവിളി

APRIL 21, 2026, 3:54 AM

സാവോപോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്ക് കാണികളുടെ കൂക്കിവിളി. കഴിഞ്ഞ ദിവസം നടന്ന ബ്രസീലിയൻ സെരി എ ലീഗ് മത്സരത്തിൽ നെയ്മറിന്റെ ക്‌ളബ് സാന്റോസ് 3-2ന് ഫ്‌ളുമിനെസിനോട് തോറ്റതോടെയാണ് കാണികൾ താരത്തിനെതിരെ തിരിഞ്ഞത്.

34കാരനായ നെയ്മർ കഴിഞ്ഞ വർഷമാണ് തന്റെ ആദ്യകാല ക്‌ളബായ സാന്റോസിലേക്ക് തിരിച്ചെത്തിയത്. ഇതുവരെ ക്‌ളബിനായി 11 ഗോളുകളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ടെങ്കിലും ക്‌ളബിന്റെ നില പരുങ്ങലിലാണ്.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് സാന്റോസിന് ജയിക്കാനായത്. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ നെയ്മർ തന്റെ സോഷ്യൽ മീഡിയ പേജിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഫിഫ ലോകകപ്പിനുള്ള ബ്രസീലിയൻ ടീമിൽ ഇതുവരെ നെയ്മറുടെ സ്ഥാനം ഉറപ്പായിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam