റിയാദ്: ഫുട്‌ബോൾ ലോകകപ്പിന് ദിവസങ്ങൾ അവശേഷിക്കെ, കോച്ചിനെ പുറത്താക്കി സൗദി അറേബ്യ. സൗദിക്ക് രണ്ടുതവണ ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത പരിശീലകനായ ഫ്രഞ്ച് പരിശീലകൻ ഹെർവ് റിനാർഡിനാണ് കസേര പോയത്.
2024 ഒടുവിലാണ് റിനാർഡ് രണ്ടാം തവണ സൗദി കോച്ചായത്. ഖത്തർ ലോകകപ്പിൽ റിനാർഡിന് കീഴിൽ അർജന്റീനയെ സൗദി ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ഗ്രൂപ്പ് മത്സരത്തിൽ അട്ടിമറിച്ചിരുന്നു.
ഈ ലോകകപ്പിൽ ഗ്രൂപ്പ് എച്ചിലാണ് സൗദി. സ്‌പെയിൻ, കേപ് വെർദേ, ഉറുഗ്വേയ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ജൂൺ 16ന് ഉറുഗ്വേയ്‌ക്കെതിരേയാണ് ആദ്യ മത്സരം. റിനാർഡിന് പകരം മുൻ ഗ്രീക്ക് താരം ജോർജിയസ് ഡോണിസ് ടീമിന്റെ ചുമതലയേൽക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
