ദക്ഷിണാഫ്രിക്ക വനിതാ ടീമിനെതിരായ രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യൻ വനിതകൾക്ക് പരാജയം. ഇന്ത്യ ഉയർത്തിയ 148 റൺസ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്ക അനായാസം മറികടക്കുകയായിരുന്നു. അവർ 17.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. 8 വിക്കറ്റ് വിജയമാണ് പ്രോട്ടീസ് വനിതകൾ സ്വന്തമാക്കിയത്.
ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് സ്വന്തമാക്കി. ഓപ്പണർമാരായ ക്യാപ്ടൻ ലോറ വോൾവർട്, സൻ ലൂസ് എന്നിവരുടെ അർധ സെഞ്ച്വറികൾ അവരുടെ ജയം അനായാസമാക്കി. സൻ ലൂസ് 57 റൺസും ലോറ 54 റൺസും സ്വന്തമാക്കി. ഇരുവരും പുറത്തായ ശേഷം എത്തിയ ടസ്മിൻ ബ്രിറ്റ്‌സ് (20), അനേരി ഡെർക്ക്‌സൻ (12) എന്നിവർ കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു. ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായ 2 വിക്കറ്റുകളും ശ്രേയങ്ക പാട്ടീൽ സ്വന്തമാക്കി.
കരിയറിലെ 100-ാം ടി20 മത്സരം കളിക്കാനിറങ്ങിയ ഓപ്പണർ ഷെഫാലി വർമ നേട്ടം അവിശ്വസനീയമാക്കി. താരം അർധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായി. 38 പന്തിൽ 7 ഫോറും 2 സിക്‌സും സഹിതം ഷെഫാലി 57 റൺസ് നേടുകയും ചെയ്തു. ഇന്ത്യൻ ടി20 ടീമിനായി അരങ്ങേറ്റ മത്സരം കളിച്ച അനുഷ്‌ക ശർമയാണ് പിടിച്ചു നിന്ന മറ്റൊരാൾ. താരം 3 ഫോറുകൾ സഹിതം 31 പന്തിൽ 28 റൺസെടുത്തു. അരുന്ധതി റെഡ്ഡി 14 റൺസെടുത്തും ശ്രീചരണി ഒരു സിക്‌സ് തൂക്കി 3 പന്തിൽ 7 റൺസെടുത്തും സ്‌കോർ 147ൽ എത്തിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
