വനിതാ ടി20യിൽ ചരിത്രം കുറിച്ച് ഷഫാലി വർമ

APRIL 20, 2026, 9:01 AM

ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഓപ്പണർ ഷഫാലി വർമ. 100 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഷഫാലി സ്വന്തം പേരിലെഴുതിച്ചേർത്തത്.

ഞായറാഴ്ച ഡർബൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിലാണ് ഷഫാലി ഈ നാഴികക്കല്ല് പിന്നിട്ടത്. 22 വയസ്സും 81 ദിവസവും പ്രായമുള്ളപ്പോഴാണ് ഷഫാലി തന്റെ 100-ാം അന്താരാഷ്ട്ര ടി20 മത്സരം കളിക്കുന്നത്. റെക്കോർഡിൽ ഇന്ത്യൻ താരം ജെമീമ റോഡ്രിഗസിനെയാണ് ഷഫാലി മറികടന്നത്.

2024 ലെ വനിതാ ഏഷ്യാ കപ്പിൽ 23 വയസ്സും 327 ദിവസവും പ്രായമുള്ളപ്പോൾ 100 ടി20 മത്സരങ്ങൾ പൂർത്തിയാക്കിയ ജെമീമ റോഡ്രിഗസിന്റെ റെക്കോർഡ് ഷഫാലി തകർത്തു. റുവാണ്ടയുടെ ഗിസെലെ ഇഷിംവെയ്ക്കും ഹെന്റിയറ്റ് ഇഷിംവെയ്ക്കും പിന്നിൽ ഈ നാഴികക്കല്ല് പിന്നിട്ട ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരിയാണ് ഷെഫാലി.

vachakam
vachakam
vachakam

100 ടി20 മത്സരങ്ങൾ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ താരമാണ് ഷഫാലി. ഇതോടെ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ് എന്നിവരടങ്ങുന്ന ക്ലബ്ബിൽ ചേർന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam