റാഷിദ് ഖാന്റെ വെളിപ്പെടുത്തൽ : ഇന്ത്യൻ പൗരത്വം ബി.സി.സി.ഐയിലെ ഉന്നതൻ വാഗ്ദാനം ചെയ്തിരുന്നു

APRIL 21, 2026, 3:55 AM

മുംബയ്: തനിക്ക് ഇന്ത്യൻ പൗരത്വവും ഇന്ത്യൻ ടീമിനു വേണ്ടി കളിക്കാനുള്ള അവസരവും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിലെ ഒരു ഉന്നതൻ വാഗ്ദാനം ചെയ്തിരുന്നതായി അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. എന്നാൽ ഇത് താൻ നിരസിച്ചുവെന്ന് റാഷിദ് തന്റെ ജീവചരിത്ര പുസ്തകമായ 'റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്‌സ് ടു സ്റ്റാർഡ'ത്തിൽ വെളിപ്പെടുത്തി.

ഓസ്‌ട്രേലിയയും പൗരത്വം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതും നിരസിക്കുകയായിരുന്നുവെന്ന് താരത്തിന്റെ പുസ്തകത്തിലുണ്ട്. 2023ലെ ഐ.പി.എൽ സീസണിനിടെയാണ് ബി.സി.സി.ഐയിലെ ഉന്നതൻ റാഷിദിനെ സമീപിച്ചത്.

2018ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയുള്ള മികച്ച പ്രകടനത്തിനുശേഷം റാഷിദ് ഖാന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ തരംഗമുണ്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam