യോർക്കറിൽ ബൗൾഡാക്കേണ്ടതിൽ നിന്നും രക്ഷപ്പെടാൻ ഫുട്‌ബോൾ സ്‌കില്ലുമായി ബ്രയാൻ ബെന്നറ്റ്

FEBRUARY 27, 2026, 7:35 AM

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ 59 പന്തിൽ 97 റൺസുമായി സിംബാബ്‌വെയുടെ ടോപ് സ്‌കോററായത് ഓപ്പണർ ബ്രയാൻ ബെന്നറ്റായിരുന്നു. ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ ജസ്പ്രീത് ബുമ്രയുടെ മരണ യോർക്കറിൽ ബൗൾഡാകേണ്ടതായിരുന്നെങ്കിലും ഫുട്‌ബോൾ സ്‌കിൽ ഉപയോഗിച്ചാണ് ബെന്നറ്റ് വിക്കറ്റ് കാത്തത്.

ഇന്ത്യ ഉയർത്തിയ 257 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരവെ അഞ്ചാം ഓവറിലായിരുന്നു നാടകീയ രക്ഷപ്പെടൽ. ബുമ്ര എറിഞ്ഞ ഓവറിലെ അവസാന പന്ത് മിഡിൽ സ്റ്റമ്പ് ലക്ഷ്യമാക്കി മൂളിപ്പറന്നുവന്നൊരു യോർക്കറായിരുന്നു. പന്ത് കഷ്ടപ്പെട്ട് പ്രതിരോധിച്ചെങ്കിലും അത് ബൗൺസ് ചെയ്ത് തിരികെ വിക്കറ്റിലേക്ക് വീഴുമെന്ന ഘട്ടത്തിൽ അതിവേഗം തിരിഞ്ഞ ബെന്നറ്റ് തന്റെ വലതുകാലുകൊണ്ട് പന്ത് തട്ടിത്തെറിപ്പിച്ചു. ബെന്നറ്റിന്റെ ഈ കൃത്യസമയത്തുള്ള ഇടപെടലും ചടുലമായ നീക്കവും ആരാധകരെയും കമന്റേറ്റർമാരെയും ഒരുപോലെ അമ്പരപ്പിച്ചു.

വിക്കറ്റ് കാത്തതിന് പിന്നാലെ ബാറ്റിംഗിലും ബെന്നറ്റ് ഇന്ത്യയെ ഞെട്ടിച്ചു. ജസ്പ്രീത് ബുമ്രയെ തന്നെ സിക്‌സറിന് പറത്തിയാണ് ബെന്നറ്റ് തന്റെ അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഈ ലോകകപ്പിലെ ബെന്നറ്റിന്റെ മൂന്നാം ഫിഫ്റ്റിയാണിത്. സിക്കന്ദർ റാസയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് തകർത്ത ബെന്നറ്റ്, ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു സിംബാബ്‌വെ താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ (97*) എന്ന നേട്ടവും സ്വന്തമാക്കി. ഈ ലോകകപ്പിൽ സിംബാബ്‌വെയെ സൂപ്പർ 8ൽ എത്തിക്കുന്നതിൽ ബെന്നറ്റ് നിർണ്ണായക പങ്കുവഹിച്ചിരുന്നു. ഓസ്‌ട്രേലിയക്കും (64*), ശ്രീലങ്കയ്ക്കുമെതിരെ (63*) ബെന്നറ്റിന്റെ ഇന്നിംഗ്‌സുകളാണ് സിംബാബ്‌വെയുടെ അട്ടിമറി സാധ്യമാക്കിയത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ മാത്രമാണ് താരത്തിന് തിളങ്ങാനാവാതെ പോയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam