ബ്‌ളാസ്റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം തോൽവി

MARCH 1, 2026, 2:42 AM

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം തോൽവി. ഇന്നലെ കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്റർ കാശി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി. സ്വന്തം തട്ടകത്തിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നോറിസ് പെറ്റ്‌കേവിഷ്യസും ആൽഫ്രഡ് പ്ലാനസുമാണ് കാശിയുടെ സ്‌കോറർമാർ.

വിക്ടർ ലേ ബെർട്ടോമിയുവാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ ആശ്വാസഗോൾ നേടിയത്. ആദ്യപകുതിയുടെ 34-ാം മിനിറ്റിലാണ് ഇന്റർ കാശി ആദ്യഗോൾ സ്വന്തമാക്കിയത്. ആൽഫ്രഡ് പ്ലാനസ് നൽകിയ പാസ് നോറിസ് പെറ്റ്‌കേവിഷ്യസ് വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 78-ാം മിനിറ്റിൽ കാശി ലീഡുയർത്തി. വലത്തേ മൂലയിൽ നിന്ന് നോറിസ് പെറ്റ്‌കേവിഷ്യസ് ഗോൾവലയിലേയ്ക്ക് അടിച്ച പന്ത് ബ്‌ളാസ്റ്റേഴ്‌സ് താരം തട്ടി ഗോൾ കീപ്പർക്ക് നൽകാൻ ശ്രമിക്കുന്നതിനിടെ കുതിച്ചെത്തിയ ആൽഫ്രഡ് തട്ടി ഗോളാക്കി.

84-ാം മിനിറ്റിലാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ ആശ്വസഗോൾ വന്നത്. ആൽഫ്രഡിന്റെ ഫൗളിൽ ലഭിച്ച ഫ്രീകിക്ക് എബിൻദാസ് നീട്ടിയടിച്ചു. ഗോൾ വലയ്ക്ക് സമീപം ലഭിച്ച പന്ത് വിക്ടർ ലേ ബെർട്ടേമയോ തട്ടി ഗോളാക്കുകയായിരുന്നു.

vachakam
vachakam
vachakam

ആദ്യ ഗോൾ വഴങ്ങിയ ശേഷം ഉണർന്നു കളിച്ച ബ്ലാസ്റ്റേഴ്‌സ് പലകുറി കാശി ഗോൾമുഖത്തേക്ക് ആക്രമിച്ചെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. കാശിയുടെ ഗോൾ കീപ്പർ ലൂയിസ് ടാരസ് കെവിഷ്യസിന്റെ മികച്ച സേവുകളും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

മത്സരത്തിന്റെ ആദ്യപകുതിയുടെ മുക്കാൽസമയവും വിരസമായിരുന്നു. പകുതിയലേറെ സമയം പന്ത് കൈവശം വച്ചെങ്കിലും പാസുകൾ ഫലപ്രദമായി നൽകാനും ഗോളാക്കാനും ബ്‌ളാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam