ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളുടെ മത്സരക്രമവും പുറത്തുവിട്ട് ബി.സി.സി.ഐ

MARCH 26, 2024, 6:55 PM

ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളുടെ മത്സരക്രമവും പുറത്തുവിട്ട് ബി.സി.സി.ഐ. പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഏഴ് വരെയുള്ള 21 മത്സരങ്ങളുടെ മത്സരക്രമം മാത്രമായിരുന്നു നേരത്തെ പുറത്തു വിട്ടിരുന്നത്.

ഏപ്രിൽ എട്ടിന് ചെന്നൈ സൂപ്പർ കിംഗ്‌സ് -കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം നടക്കും. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു മുംബൈ ഇന്ത്യൻസ് -ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരം ഏപ്രിൽ 14ന് മുംബൈയിൽ നടക്കും.

രണ്ടാം ഘട്ടത്തിൽ ഗുവാഹത്തി, ധരംശാല എന്നിവിടങ്ങളിലും മത്സരങ്ങളുണ്ട്. പഞ്ചാബ് കിംഗിസിന്റെ ഹോം മത്സരങ്ങളാണ് ധരംശാലയിൽ നടക്കുക. ആർസിബിയും ചെന്നൈയുമാണ് പഞ്ചാബിന്റെ എതിരാളികൾ. രാജസ്ഥാൻ റോയൽസിന്റെ രണ്ടാം ഹോം ഗ്രൗണ്ടായാണ് ഗുവാഹത്തി തെരഞ്ഞെടുത്തിരിക്കുന്നത്. രാജസ്ഥാന്റെ അവസാന രണ്ട് ഹോം മത്സരങ്ങളാണ് ഗുവാഹത്തിയിൽ നടക്കുക. മെയ് 15ന് പഞ്ചാബ് കിംഗ്‌സും 19ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായിരിക്കും ഈ മത്സരങ്ങളിൽ രാജസ്ഥാന്റെ എതിരാളികൾ.

vachakam
vachakam
vachakam

ഏപ്രിൽ 11ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും മുംബൈയിൽ ഏറ്റുമുട്ടും. സീസണിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമയും നേർക്കുനേർ വരുന്ന ഒരേയൊരു മത്സരമാണിത്. 12 വർഷത്തിനുശേഷം ഐപിഎൽ ഫൈനൽ ചെന്നൈയിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

മെയ് 26ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഐപിഎൽ ഫൈനൽ. 21ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യ ക്വാളിഫയർ പോരാട്ടം നടക്കും. 22ന് അഹമ്മദാബാദിൽ തന്നെയാണ് എലിമിനേറ്റർ പോരാട്ടവും. രണ്ടാ ക്വാളിഫയർ പോരാട്ടം 24ന് ചെന്നൈയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam