ബയേൺ മ്യൂണിസ് ഹാരി കെയ്‌ന്റെ കരാർ ദീർഘിപ്പിക്കുന്നു

JANUARY 27, 2026, 7:23 AM

ഇംഗ്ലണ്ട് നായകൻ ഹാരി കെയ്‌നുമായുള്ള കരാർ ദീർഘിപ്പിക്കുന്നതിനായി ജർമ്മൻ ക്ലബ്ബ് ബയേൺ മ്യൂണിക്ക് ചർച്ചകൾ ആരംഭിച്ചു. ഫ്രാങ്ക്ഫർട്ടിൽ നടന്ന ഒരു പരിപാടിക്കിടെ ബയേൺ സ്‌പോർട്ടിംഗ് ഡയറക്ടർ മാക്‌സ് എബെർല ആണ് കെയ്‌നുമായി കരാർ കാര്യങ്ങൾ സംസാരിക്കുന്നുണ്ടെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2023ൽ ടീമിലെത്തിയ താരത്തിന് നിലവിൽ 2027 വരെയാണ് കരാറുള്ളത്.

മ്യൂണിക്കിലെ ജീവിതവുമായും ക്ലബ്ബുമായും കെയ്‌നും കുടുംബവും പൂർണ്ണമായി പൊരുത്തപ്പെട്ടുകഴിഞ്ഞുവെന്നും, അതിനാൽ തന്നെ കരാർ പുതുക്കുന്ന കാര്യത്തിൽ തിടുക്കമില്ലെന്നുമാണ് ക്ലബ്ബ് സി.ഇ.ഒ ജാൻക്രിസ്റ്റ്യൻ ഡ്രെസൻ വ്യക്തമാക്കിയത്.
ബയേൺ മ്യൂണിക്കിനായി കളത്തിലിറങ്ങിയ 126 മത്സരങ്ങളിൽ നിന്ന് 119 ഗോളുകളും 30 അസിസ്റ്റുകളുമാണ് കെയ്ൻ ഇതുവരെ നേടിയത്. ഈ സീസണിലും തന്റെ ഗോൾ വേട്ട തുടരുന്ന താരം 30 മത്സരങ്ങളിൽ നിന്ന് 34 ഗോളുകൾ ഇതിനോടകം നേടിക്കഴിഞ്ഞു. റോബർട്ട് ലെവൻഡോവ്‌സ്‌കി ഒരു ബുണ്ടസ്ലീഗ സീസണിൽ നേടിയ 41 ഗോളുകൾ എന്ന റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കെയ്ൻ. കഴിഞ്ഞ സീസണിൽ ബയേണിനൊപ്പം ബുണ്ടസ്ലീഗ കിരീടം നേടിയ കെയ്ൻ, ക്ലബ്ബിന്റെ പ്രധാന പദ്ധതികളുടെ മുഖമായി തുടരാനാണ് ആഗ്രഹിക്കുന്നത്.

നിലവിൽ ബുണ്ടസ്ലീഗ പോയിന്റ് പട്ടികയിൽ ബയേൺ മ്യൂണിക്ക് ഒന്നാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമിന് കെയ്‌നിന്റെ സാന്നിധ്യം വലിയ കരുത്താണ് നൽകുന്നത്. മറ്റ് പ്രമുഖ ക്ലബ്ബുകളിൽ നിന്ന് താല്പര്യമുണ്ടായിരുന്നിട്ടും ബയേണിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഒക്ടോബറിൽ താരം വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam