സ്പാനിഷ് ലാലിഗ എൽ ക്ലാസിക്കോയിൽ റയൽ മഡ്രിഡിനെ തകർത്ത് ബാർസലോണ. വിജയത്തോടെ ലാലിഗയിൽ 29-ാം കിരീടവും ബാർസലോണ ഉറപ്പിച്ചു. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാർസയുടെ വിജയം. ഒൻപതാം മിനിറ്റിൽ മാർകസ് റാഷ്‌ഫോഡും 18-ാം മിനിറ്റിൽ ഫെറാൻ ടോറസുമാണ് ഹോം ഗ്രൗണ്ടായ കാംപ്നൗവിൽ ബാർസലോണയ്ക്കായി ലക്ഷ്യം കണ്ടത്. മറുപടി നൽകാനുള്ള റയലിന്റെ ശ്രമങ്ങളെല്ലാം വിഫലമായി. ടാർഗറ്റിലേക്ക് ഒരു ഷോട്ട് ഉതിർക്കാൻ മാത്രമാണ് റയലിന് സാധിച്ചത്.
പന്തടക്കത്തിലും പാസുകളിലും ഷോട്ടുകളിലുമെല്ലാം ബാർസലോണ മത്സരത്തിൽ മേൽക്കൈ നേടി. ഇതോടെ 35 മത്സരങ്ങളിൽ 30ഉം ജയിച്ച് ഒന്നാമതുള്ള ബാർസയ്ക്ക് 91 പോയിന്റായി. കിരീടം നിലനിർത്താൻ ബാർസയ്ക്ക് ഒരു സമനില തന്നെ ധാരാളമായിരുന്നു. പക്ഷേ ചിരവൈരികളായ റയലിനെതിരെ ആതിഥേയർ വിജയം പിടിച്ചെടുത്തു. എട്ടാം മിനിറ്റിൽ ഫ്രീകിക്ക് ഗോളിലൂടെയാണ് റാഷ്‌ഫോഡ് ബാർസലോണയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. തൊട്ടുപിന്നാലെ ദാനി ഓൽമോയുടെ ഫ്‌ളിക്കിൽനിന്ന് ടോറസിന്റെ തകർപ്പനൊരു നീക്കം ബാർസലോണയുടെ ലീഡ് രണ്ടാക്കി ഉയർത്തി.
റാഷ്‌ഫോഡിനും റോബർട്ട് ലെവൻഡോവ്‌സ്‌കിക്കും അവസരങ്ങൾ ലഭിച്ചെങ്കിലും മൂന്നാമതൊരു ഗോൾ നേടാൻ ബാഴ്‌സയ്ക്കായില്ല. സീസണിൽ മൂന്നു മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ബാർസയുടെ വിജയാഘോഷം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
