ചാമ്പ്യൻസ് ലീഗിൽ ചെൽസിയോടുള്ള തോൽവിക്ക് കാരണമായ ചുവപ്പ് കാർഡിനെ തുടർന്ന് കടുത്ത വിമർശനം നേരിട്ടതിന് പിന്നാലെ, വ്യക്തിപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ബാഴ്‌സലോണ പ്രതിരോധനിര താരം റൊണാൾഡ് അറൗഹോക്ക് ക്ലബ്ബ് അനിശ്ചിതകാല അവധി അനുവദിച്ചു.
ഈ സീസണിൽ 15 മത്സരങ്ങളിൽ കളിച്ച 26കാരനായ ഉറഗ്വേ താരം തന്റെ പ്രതിനിധികൾ വഴി സ്‌പോർട്ടിംഗ് ഡയറക്ടർ ഡെക്കോയുമായി കൂടിക്കാഴ്ച നടത്തുകയും അവധി ആവശ്യപ്പെടുകയുമായിരുന്നു.
അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്ന കാര്യത്തിൽ ക്ലബ്ബ് പൂർണ്ണ പിന്തുണ നൽകി. റയൽ മാഡ്രിഡിനെക്കാൾ ഒരു പോയിന്റ് മുന്നിൽ ലാ ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടാൻ ഒരുങ്ങുന്നതിനിടെയാണ് അറൗഹോ അവധിയിൽ പ്രവേശിക്കുന്നത്.
ക്ലബ്ബ് പ്രസിഡന്റ് ജോവാൻ ലാപോർട്ട, കോച്ച് ഹാൻസി ഫ്‌ളിക്ക് എന്നിവർ പരസ്യമായി അറൗഹോക്ക് പിന്തുണ പ്രഖ്യാപിച്ചു.
താരത്തിന്റെ പ്രതിബദ്ധതയും വൈകാരികമായ സ്വഭാവവും എടുത്തുപറഞ്ഞ അവർ, ഈ പ്രയാസകരമായ സമയത്ത് അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
