വിയ്യാറയലിനെ പരാജയപ്പെടുത്തി ബാഴ്‌സലോണ ലാലിഗയിൽ ഒന്നാം സ്ഥാനത്ത്

DECEMBER 22, 2025, 6:43 AM

ലാലിഗയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ വിയ്യാറയലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി. എസ്റ്റാഡിയോ ഡി ലാ സെറാമിക്കയിൽ നടന്ന മത്സരത്തിൽ ഹാൻസി ഫ്‌ളിക്കിന്റെ കീഴിലിറങ്ങിയ ബാഴ്‌സലോണ തുടക്കം മുതൽ ആധിപത്യം പുലർത്തി. പന്ത്രണ്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രസീലിയൻ താരം റാഫിഞ്ഞയാണ് ടീമിനെ മുന്നിലെത്തിച്ചത്.

39-ാം മിനിറ്റിൽ വിയ്യാറയൽ പ്രതിരോധ താരം റെനാറ്റോ വീഗ നേരിട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിൽ നിർണ്ണായകമായി. വിഎആർ പരിശോധനയ്ക്ക് ശേഷമായിരുന്നു റഫറിയുടെ ഈ തീരുമാനം.

മത്സരത്തിന്റെ രണ്ടാം പകുതിയിലും ബാഴ്‌സലോണ ആക്രമണം തുടർന്നു. 63-ാം മിനിറ്റിൽ യുവതാരം ലാമിൻ യമാൽ ടീമിന്റെ രണ്ടാം ഗോൾ നേടി. ഫ്രങ്കി ഡി ജോങ്ങിന്റെ മനോഹരമായ അസിസ്റ്റിൽ നിന്നായിരുന്നു യമാലിന്റെ ഗോൾ. പത്തുപേരുമായി പൊരുതിയ വിയ്യാറയലിന് ബാഴ്‌സലോണയുടെ പ്രതിരോധം ഭേദിക്കാൻ സാധിച്ചില്ല.

vachakam
vachakam
vachakam

ഈ വിജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി ബാഴ്‌സലോണ പട്ടികയിൽ നാല് പോയിന്റ് ലീഡ് ഉയർത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam