ന്യൂ ഡൽഹി: ഒളിമ്പിക്സിനായി കായിക ലോകം തയ്യാറെടുക്കുന്നതിനിടെ പരിഭവം തുറന്ന് പറഞ്ഞ് ഗുസ്തി താരം ബജരംഗ് പൂനിയ.കഴിഞ്ഞ കുറേ മാസങ്ങളായി ഗുസ്തി മേഖല സ്തംഭനാവസ്ഥയിലാണെന്നും ഗുസ്തി മത്സരങ്ങൾ പുനരാരംഭിക്കണമെന്നും താരം കായിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടു
ഏഴ് മാസത്തിന് ശേഷം നടക്കാനിരിക്കുന്ന ഒളിമ്പിക്സിനെ ആരും ഗൗരവമായി എടുക്കുന്നില്ല പരാതിയും അദ്ദേഹം കായിക മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
"ഒളിമ്പിക് ഗെയിംസിന് ഇനി 7 മാസം മാത്രമാണുള്ളത്. താരങ്ങളെ സജ്ജരാക്കാൻ ദേശീയ ചാമ്പ്യൻഷിപ്പോ ക്യാമ്പോ സംഘടിപ്പിച്ചിട്ടില്ല. ഒളിമ്പിക്സിനെ ആരും ഗൗരവമായി കാണുന്നില്ല. കഴിഞ്ഞ നാല് ഒളിമ്പിക്സുകളിൽ ഗുസ്തി തുടർച്ചയായി നാല് മെഡലുകൾ നൽകിയിട്ടുണ്ട്. താരങ്ങളുടെ ഭാവി കണക്കിലെടുത്ത് ഗുസ്തി മത്സരങ്ങൾ ഉടൻ ആരംഭിക്കണം" എന്നായിരുന്നു ബജരംഗ് പൂനിയ പറഞ്ഞത്.
മുൻ ഇന്ത്യൻ റെസ്‌ലിംഗ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് രാജ്യത്ത് ഗുസ്തി സ്തംഭിച്ചിരിക്കുകയാണ്.ഫെഡറേഷന്റെ തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ നാടകീയ രംഗങ്ങൾ ആണ് ഏവരും കണ്ടത്.
ബ്രിജ് ഭൂഷന്റെ അടുത്ത സുഹൃത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഗുസ്തി താരം സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.പിന്നാലെ പുതിയ സമിതിയെ ചട്ടലംഘനം ചൂണ്ടിക്കാട്ടി കായിക മന്ത്രാലയം സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ENGLISH SUMMARY: Bajrang puniya to sports ministry
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്