ബാബര്‍ അസം വീണ്ടും പാകിസ്താൻ ക്യാപ്റ്റൻ റോളിലേക്ക് 

MARCH 27, 2024, 4:44 PM

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മുൻ ക്യാപ്റ്റൻ ബാബർ അസമിനെ വീണ്ടും ക്യാപ്റ്റൻ ആക്കുമെന്ന് റിപ്പോർട്ടുകള്‍.

ഇപ്പോഴത്തെ ക്യാപ്റ്റന്മാരായ ഷാൻ മസൂദിൻ്റെയും ഷഹീൻ ഷാ അഫ്രീദിയുടെയും ക്യാപ്റ്റൻസിയില്‍ ഉള്ള വിശ്വാസം പി സി ബിക്ക് നഷ്ടമായതായാണ് റിപ്പോർട്ടുകള്‍ വരുന്നത്.

ടി20 ലോകകപ്പിനു മുന്നേ ബാബർ അസം വീണ്ടും ക്യാപ്റ്റൻസി റോളില്‍ എത്തും എന്നാണ് സൂചനകള്‍. കഴിഞ്ഞ വർഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ നിന്ന് പാകിസ്ഥാൻ പുറത്തായതിനു പിന്നാലെ ആയിരുന്നു പാകിസ്താൻ ബാബർ അസമിനെ ക്യാപ്റ്റൻസി സ്ഥാനത്ത് നിന്ന് മാറ്റിയത്.

vachakam
vachakam
vachakam

ഷഹീൻ അഫ്രീദിയെ വൈറ്റ് ബോള്‍ ക്യാപ്റ്റൻ ആയും ഷാൻ മസൂദ് ടെസ്റ്റ് ക്യാപ്റ്റൻ ആയും നിയമിക്കപ്പെട്ടിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam