മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നിലവിലെ ചാമ്പ്യന്മാരായ മാർട്ടിൻ കീസും യാന്നിക്ക് സിന്നറും മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചും മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. മുൻ ലോക ഒന്നാംനമ്പർ ഇഗ ഷ്വാംടെക്കും ഇന്നലെ രണ്ടാം റൗണ്ടിൽ വിജയം നേടി.
അമേരിക്കൻ താരം അഷ്ലിൻ ക്രൂഗറെ 6-1, 7-5 എന്ന സ്‌കോറിനാണ് മാർട്ടിൻ കീസ് രണ്ടാം റൗണ്ടിൽ കീഴടക്കിയത്. ഇഗ ചെക്ക് റിപ്പബ്‌ളിക്കിന്റെ മാരീ ബൗസ്‌കോവയെ 6-2,6-3ന് മറികടന്നു. നാലാം സീഡ് അമേരിക്കൻ താരം അനിസിമോവ 6-1, 6-4ന് കാതറിന സിനിയാക്കോവയെ തകർത്ത് മൂന്നാം റൗണ്ടിലെത്തി. മുൻ ചാമ്പ്യൻ നവോമി ഒസാക്ക മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ റൊമാനിയൻ താരം സൊറാന ക്രിസ്റ്റീയയെ 6-3, 4-6, 6-2ന് കീഴടക്കി മുന്നേറി.
പുരുഷ സിംഗിൾസിൽ നാലാം സീഡായി കളത്തിലിറങ്ങിയ നൊവാക്ക് ജോക്കോവിച്ച് ഇറ്റാലിയൻ ക്വാളിഫയർ മാസ്‌ട്രേലിയെയാണ് രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്. സ്‌കോർ: 6-3, 6-2, 6-2. യാന്നിക്ക് സിന്നർ 6-1, 6-4,6-2 എന്ന സ്‌കോറിന് വൈൽഡ് കാർഡ് എൻട്രി ഡക്ക്വർത്തിനെ തോൽപ്പിച്ച് മൂന്നാം റൗണ്ടിലെത്തിയത്.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ശ്രീറാം ബാലാജി ഓസ്‌ട്രേലിയയുടെ ഒബെർലെയ്ന്റർ സഖ്യം ആദ്യ റൗണ്ടിൽ വിജയം നേടിയപ്പോൾ മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ യുകി ബാംബ്രി അമേരിക്കയുടെ മെലിചർ മാർട്ടിനെസ് സഖ്യം ആദ്യറൗണ്ടിൽ പുറത്തായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
