ഗാബയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 177 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയക്ക് 44 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായിരുന്നു ഉണ്ടായിരുന്നത്. മൂന്നാം ദിവസം ആരംഭിച്ച് ഓസ്‌ട്രേലിയ 511 റൺസിന് എല്ലാവരും പുറത്തായി.
നേരത്തെ ഇംഗ്ലണ്ടിനെ 334 റൺസിന് തുടക്കത്തിലേ പുറത്താക്കിയ ഓസ്‌ട്രേലിയ രണ്ടാം ദിവസം കളി നിർത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 378 റൺസ് എന്ന നിലയിലാണ്.
ഓപ്പണർ ജെയിക് വെർതേറാൾഡ്, ലാബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, അലക്‌സ് ക്യാരി, മിച്ചൽ സ്റ്റാക്ക് എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടിയപ്പോൾ ട്രാവിസ് ഹെഡ്, ഗ്രീൻ എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാർസ് നാലും നായകൻ ബെൻ സ്റ്റോക്‌സ് മൂന്നും ആർച്ചർ, ആറ്റ്കിൻസൺ, വിൽ ജാക്‌സ് എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ 9 വിക്കറ്റ് നഷ്ടത്തിൽ 325 എന്ന നിലയിൽ രണ്ടാം ദിവസം കളി പുനരാരംഭിച്ച വിരുന്നുകാർക്ക് 38 റൺസ് നേടിയ ജോഫ്രെ അർച്ചറിന്റെ വിക്കറ്റ് നഷ്ടമായി. ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യമായി സെഞ്ച്വറി നേടിയ റൂട്ട് മറുവശത്തു 138 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇംഗ്ലണ്ട് ഈ മത്സരം വിജയിച്ചു പരമ്പരയിൽ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.
തുടർന്ന് രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടമാകാതെ 45 റൺസ് എടുത്തിട്ടുണ്ട്. ഇപ്പോഴും 132 റൺസ് പിന്നിലാണ് ഇംഗ്ലണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
