മുംബയ്: ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യാ കപ്പ് 2025 ടൂർണമെന്റ് സെപ്തംബർ 9 മുതൽ 28 വരെ യു.എ.ഇയിൽ നടക്കും. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ പോരാട്ടം സെപ്തംബർ 24നാണ്. ഇരു ടീമും ഗ്രൂപ്പ് എയിലാണ്.
ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യയും പാകിസ്ഥാനും ഇനിയും മുഖാമുഖം വരാൻ സാധ്യതയുണ്ട്. 8 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ. ഇന്ത്യയാണ് നേരത്തേ ഏഷ്യാ കപ്പിന്റെ വേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ ഇരുരാജ്യങ്ങളും അംഗീകരിച്ച ഹൈബ്രിഡ് മോഡൽ അനുസരിച്ച് 2027 വരെ നിഷ്പക്ഷ വേദിയിലാണു സംഘടിപ്പക്കേണ്ടത്. ഇതുകൂടി പരിഗണിച്ചാണ് ഏഷ്യാകപ്പ് ടൂർണമെന്റ് ഒന്നാകെ യുഎഇയിലേക്കു മാറ്റാൻ ബി.സി.സി.ഐ തീരുമാനിച്ചത്. അടുത്തവർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള മുന്നൊരുക്കമാണ് ടീമുകൾക്ക് ഏഷ്യാ കപ്പ്.
ഗ്രൂപ്പ് എ
ഇന്ത്യ, പാകിസ്ഥാൻ, യു.എ.ഇ, ഒമാൻ
ഗ്രൂപ്പ് ബി
ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ്
ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ
സെപ്തംബർ 10 യു.എ.ഇക്കെതിരെ
സെപ്തംബർ 14 പാകിസ്ഥാനെതിരെ
സെപ്തംബർ 18 ഒമാനെതിരെ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്