ആസ്റ്റൺ വില്ലയെ ഗോളിൽ മുക്കി ആഴ്‌സണലിന്റെ കുതിപ്പ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്‌സണലിന്റെ വിജയം.
രണ്ടാം പകുതിയിലാണ് മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്. 48-ാം മിനിറ്റിൽ ഗബ്രിയേൽ മഗൽഹേസ് നേടിയ ഗോളിൽ ആഴ്‌സണലാണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് കളത്തിൽ ആഴ്‌സണൽ മയമായിരുന്നു കണ്ടത്. 52-ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡി, 69-ാം മിനിറ്റിൽ ലിയാൻഡ്രൊ ട്രൊസാർഡ്, 78-ാം മിനിറ്റിൽ ഗബ്രയേൽ ജെസ്യൂസ് എന്നിവരാണ് ആഴ്‌സണലിനുവേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഒലി വാറ്റ്കിൻസ് ആസ്റ്റൺ വില്ലയ്ക്കായി ആശ്വാസ ഗോൾ കണ്ടെത്തി.
19 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി ആഴ്‌സണലാണ് തലപ്പത്ത്. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി അഞ്ച് പോയിന്റിന്റെ വ്യത്യാസത്തിൽ തൊട്ടുപിന്നിലുണ്ട്. 39 പോയിന്റുമായി വില്ലയാണ് മൂന്നാമത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
