വെസ്റ്റ്ഹാം യുണൈറ്റഡിനെ തോൽപ്പിച്ച് ആഴ്‌സണൽ

MAY 11, 2026, 4:23 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക മൽസരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ആഴ്‌സണൽ. ജയത്തോടെ ആഴ്‌സണൽ കിരീടപ്പോരാട്ടത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ലിയാൻഡ്രോ ട്രോസാർഡാണ് രണ്ടാം പകുതിയിൽ ഗണ്ണേഴ്‌സിന്റെ വിജയഗോൾ നേടിയത്. മൽസരത്തിന്റെ അവസാന മിനിറ്റുകളിൽ വെസ്റ്റ് ഹാം നേടിയ സമനില ഗോൾ വാർ പരിശോധിച്ച ശേഷം നിഷേധിച്ചു. കിരീടം നേടാൻ ഗണ്ണേഴ്‌സിന് ഇനി രണ്ട് ജയം കൂടി മതി. ജയത്തോടെ ലീഗിൽ നാല് പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്താണ് ആഴ്‌സണൽ.

അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഗണ്ണേഴ്‌സ് വിജയം പിടിച്ചെടുത്തത്. അതുവരെ മൽസരത്തിൽ പൂർണ ആധിപത്യം ഗുണ്ണേഴ്‌സിനായിരുന്നെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ 83-ാം മിനിറ്റിൽ വെസ്റ്റ് ഹാം ബോക്‌സിലേക്ക് ഡ്രിബിൾ ചെയ്തുകയറിയ ഒഡേഗാർഡ് ബോക്‌സിന്റെ ഉള്ളിൽ നിൽക്കുന്ന ട്രോസാർഡിന് പന്ത് മറിച്ച് നൽകി. ഫസ്റ്റ് ടൈം ഷോട്ടിലൂടെ ബെൽജിയൻ താരം പന്ത് വലയിലെത്തിച്ചു.

മൽസരത്തിന്റെ അധിക സമയത്ത് വെസ്റ്റ് ഹാമിനായി കല്ലും വിൽസൺ പന്ത് വലിയിലെത്തിച്ചെങ്കിലും വാർ പരിശോധിച്ച ശേഷം ഗോൾ നിഷേധിച്ചു. ആഴ്‌സണൽ കീപ്പർ റയയുടെ മേൽ വെസ്റ്റ് ഹാം താരം പാബ്ലോ ഫൗൾ ചെയ്തതായാണ് തെളിഞ്ഞത്.

vachakam
vachakam
vachakam

ജയത്തോടെ 36 മൽസരങ്ങളിൽ നിന്ന് 79 പോയിന്റാണ് ആഴ്‌സണലിനുള്ളത്. ബേൺലിക്കെതിരേയാണ് ആഴ്‌സണലിന്റെ അടുത്ത മൽസരം. 35 മൽസരങ്ങളിൽ നിന്ന് 74 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി തൊട്ടുപിന്നിലുണ്ട്. ആഴ്‌സണലിന് രണ്ടും സിറ്റിക്ക് മൂന്നും മൽസരങ്ങളാണ് ഇനി ബാക്കിയുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam