ഫുൾഹാമിനെ തോൽപ്പിച്ച് ആഴ്‌സണൽ

MAY 4, 2026, 8:56 AM

ലണ്ടൻ : ഇംഗ്‌ളീഷ് പ്രിമിയർ ലീഗ് ഫുട്‌ബോളിൽ കിരീടപ്രതീക്ഷയുമായി അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ആഴ്‌സണലിന് ആത്മവിശ്വാസമേകി ഫുൾഹാമിനെതിരായ വിജയം. മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് ആഴ്‌സണൽ കഴിഞ്ഞ രാത്രി വിജയിച്ചത്. വിക്ടർ ഗ്യോക്കേഴ്‌സ് നേടിയ ഇരട്ട ഗോളുകളും ബുക്കായ സാക്കയുടെ ഒരു ഗോളുമാണ് ആഴ്‌സണലിന് ജയം നൽകിയത്. 9-ാം മിനിട്ടിൽ ഗ്യോക്കേഴ്‌സിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. 40-ാം മിനിട്ടിൽ സാക്ക ലീഡുയർത്തി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഗ്യോക്കേഴ്‌സ് അവസാന ഗോളും നേടി.

ഈ വിജയത്തോടെ ആഴ്‌സണലിന് 35 മത്സരങ്ങളിൽ നിന്ന് 76 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 33 മത്സരങ്ങളിൽ നിന്ന് 70 പോയിന്റാണുള്ളത്. ആഴ്‌സണലിന് ഇനി മൂന്ന് മത്സരങ്ങൾ ശേഷിക്കുമ്പോൾ സിറ്റിക്ക് അഞ്ചുമത്സരങ്ങളുണ്ട്.

ഇതുവരെയുള്ള ഗോൾ മാർജിനിൽ ആഴ്‌സണലാണ് മുന്നിൽ. സീസണിൽ ആഴ്‌സണൽ 67 ഗോളുകൾ നേടിയപ്പോൾ 26 ഗോളുകളേ വഴങ്ങിയുള്ളൂ. ഗോൾ വ്യത്യാസം 41 ആണ്. സിറ്റി 66 ഗോളുകളടിച്ചു, 29 എണ്ണം വഴങ്ങി. വ്യത്യാസം 37.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam