10ലക്ഷം നല്‍കി അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ സ്വന്തമാക്കി എആര്‍സിഎസ് അന്ധേരി ടീം

MAY 2, 2026, 10:52 PM

അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ വലിയ തുക നല്‍കി സ്വന്തമാക്കി എആര്‍സിഎസ് അന്ധേരി ടീം. ഐപിഎല്ലില്‍ അവസരം ലഭിക്കാത്ത അര്‍ജുനെ പത്ത് ലക്ഷം രൂപ നല്‍കിയാണ് ടീം സ്വന്തമാക്കിയത്.

അര്‍ജുന് നിലവിലുള്ള അടിസ്ഥാന വിലയായ രണ്ട് ലക്ഷം രൂപയേക്കാള്‍ 400 ശതമാനം കൂട്ടിയാണ് അന്ധേരി സ്വന്തമാക്കിയത്. മുംബൈയിൽ നിന്ന് മാറിയ ശേഷം കഴിഞ്ഞ കുറച്ച് സീസണുകളായി അർജുൻ ഗോവയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്.

അതേസമയം തന്നെ കഴിഞ്ഞ 12 മാസത്തിനിടെ മറ്റു സംസ്ഥാന ലീഗുകളിലൊന്നും കളിക്കാത്തതിനാലാണ് മുംബൈ ലീഗില്‍ കളിക്കാന്‍ അര്‍ജുന് ബിസിസിഐ അനുമതി നല്‍കിയത്.

vachakam
vachakam
vachakam

അമിത ജോലിഭാരം ഒഴിവാക്കാനായി ഐപിഎല്ലിന് പുറമെ മറ്റൊരു ഔദ്യോഗിക ക്രിക്കറ്റ് ലീഗില്‍ മാത്രമേ താരങ്ങള്‍ കളിക്കാന്‍ പാടുള്ളൂവെന്നാണ് ബിസിസിഐ നിബന്ധന.

മുംബൈ ഇന്ത്യന്‍സിനു ശേഷം താരം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പരിശീലകരുമായും മുതിര്‍ന്ന താരങ്ങളുമായും തന്റെ കഴിവ് മെച്ചപ്പെടുത്താനായി പരിശീലനം നടത്തിവരികയായിരുന്നു അര്‍ജുന്‍. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam