സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ നസർ അൽ റിയാദിനെതിരെ 5-1ന്റെ തകർപ്പൻ വിജയം നേടി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയിന്റുമായി അൽ നസർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ മത്സരത്തിലെ ഇരട്ട ഗോളുകളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 945 ആയി.
തുടക്കം മുതൽ തന്നെ മികച്ച രീതിയിൽ തുടങ്ങിയ അൽ നസർ ആറാം മിനിറ്റിൽ കിംഗ്സ്ലി കോമാൻ നൽകിയ പാസിൽ നിന്ന് ജോവോ ഫെലിക്‌സ് അൽ നസറിന് ലീഡ് നൽകി. 30ാം മിനിറ്റിൽ കോമാൻ തന്നെ അൽ നസറിന് വേണ്ടി രണ്ടാം ഗോൾ നേടി.
33-ാം മിനിറ്റിൽ ജോവോ ഫെലിക്‌സിന്റെ അസിസ്റ്റിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിന് മൂന്നാം ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഒരു ഗോൾ കൂടി നേടിയെങ്കിലും അത് വാർ പരിശോധനയിൽ ഓഫ്‌സൈഡാണെന്ന് കണ്ടെത്തി.
രണ്ടാം പകുതിയിലും മികച്ച മുന്നേറ്റം തുടർന്ന അൽ നസർ 49-ാം മിനിറ്റിൽ ജോവോ ഫെലിക്‌സ് തന്റെ രണ്ടാം ഗോളും നേടി. തൊട്ടു പിന്നാലെ 51-ാം മിനിറ്റിൽ സില്ല അൽ റിയാദിന് വേണ്ടി ആശ്വാസ ഗോൾ കണ്ടെത്തി.
എന്നാൽ 76-ാം മിനിറ്റിൽ കോമാൻ നൽകിയ പാസിൽ നിന്ന് റൊണാൾഡോ തന്റെ രണ്ടാം ഗോളും നേടി അൽ നസറിന്റെ വിജയം ഉറപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
