സ്പാനിഷ് ദേശീയ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെ ഇടത് കണങ്കാലിലെ ഫിബുല എല്ലിന് പൊട്ടലേറ്റതിനെ തുടർന്ന് ബാഴ്‌സലോണ മിഡ്ഫീൽഡറും മൂന്ന് തവണ ബാലൺ ഡി ഓർ ജേതാവുമായ ഐറ്റാന ബൊൺമതി ശസ്ത്രക്രിയയ്ക്ക് വിധേയയാകും
പരിശീലനത്തിനിടെയുണ്ടായ 'അപ്രതീക്ഷിത സംഭവ'മാണ് പരിക്കിന് കാരണമായതെന്ന് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. ഈ പരിക്ക് കാരണം ബൊൺമതിക്ക് ഗണ്യമായ കാലയളവിൽ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.
വരാനിരിക്കുന്ന വനിതാ നേഷൻസ് ലീഗ് ഫൈനലിൽ ജർമ്മനിക്കെതിരായ സ്‌പെയിനിന്റെ രണ്ടാം പാദ മത്സരവും, ലിഗ എഫ് ശീതകാല ഇടവേളയ്ക്ക് മുമ്പുള്ള ബാഴ്‌സലോണയുടെ നിർണ്ണായക ഡിസംബർ മത്സരങ്ങളും താരത്തിന് നഷ്ടമാകും.
ഡോ. അന്റോണി ദാൽമൗവിന്റെ മേൽനോട്ടത്തിൽ ബാഴ്‌സലോണയിലായിരിക്കും ബൊൺമതിയുടെ ശസ്ത്രക്രിയ. പരിക്ക് ഭേദമായി പൂർണ്ണമായി കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫിസിയോതെറാപ്പിയുടെ പരോഗതി അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം. ഈ സീസണിൽ ലിഗ എഫിൽ ആറ് ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നൽകുകയും ചെയ്ത ബൊൺമതി, അടുത്തിടെ തുടർച്ചയായി മൂന്നാം തവണയും ബാലൺ ഡി ഓർ പുരസ്‌കാരം നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
