ഐപിഎൽ 2026-ൽ സിക്സറുകൾ കൊണ്ട് വിസ്മയം തീർക്കുന്ന 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗിനെച്ചൊല്ലി വിചിത്രമായ വാദങ്ങളുമായി പാകിസ്താൻ ക്രിക്കറ്റ് രംഗത്ത്.
വൈഭവ് ഇത്ര അനായാസമായി സിക്സറുകൾ പറത്തുന്നത് ബാറ്റിനുള്ളിലെ 'എഐ ചിപ്പ്' മൂലമാണെന്ന് പാക് ക്രിക്കറ്റ് വിദഗ്ധൻ നൗമാൻ നിയാസ് തമാശരൂപേണ പറഞ്ഞിരുന്നു. ജസ്പ്രീത് ബുംറയെയും പാറ്റ് കമ്മിൻസിനെയും പോലുള്ള ലോകോത്തര ബൗളർമാരെ ആദ്യ പന്തിൽ തന്നെ സിക്സറിന് പറത്തുന്ന വൈഭവിന്റെ ബാറ്റ് പരിശോധിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
ഈ വാദത്തെ ഐസ്‌ലൻഡ് ക്രിക്കറ്റ് എക്സ് (X) അക്കൗണ്ടിലൂടെ പരിഹസിച്ചു. തങ്ങളുടെ ഫോം ഔട്ടായ ബാറ്റർമാരെ സഹായിക്കാൻ സൂര്യവംശിയുടെ ബാറ്റിലെ ആ 'എഐ ചിപ്പ്' എവിടെ കിട്ടുമെന്ന് ഒന്ന് പറഞ്ഞുതരുമോ എന്നായിരുന്നു ഐസ്‌ലൻഡ് ക്രിക്കറ്റിന്റെ പരിഹാസം.
2003 ലോകകപ്പ് ഫൈനലിന് ശേഷം റിക്കി പോണ്ടിംഗിന്റെ ബാറ്റിൽ 'സ്പ്രിംഗ്' ഉണ്ടെന്ന് ഇന്ത്യക്കാർ ആരോപിച്ചത് പോലെയാണ് ഈ എഐ ചിപ്പ് ആരോപണമെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നുണ്ട്.
നിലവിൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ വിരാട് കോഹ്‌ലിക്കും മുന്നിലാണ് ഈ രാജസ്ഥാൻ റോയൽസ് താരം. ഏപ്രിൽ 28-ന് പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിൽ 16 പന്തിൽ 43 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്.
ഒരു ഐപിഎൽ സീസണിൽ ഏറ്റവും വേഗത്തിൽ 400 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോഡും ഇതോടെ വൈഭവ് സ്വന്തമാക്കി. മെയ് 1-ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് താരത്തിന്റെ അടുത്ത മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
