ബംഗ്ലാദേശിനെതിരെ നടപടി വന്നേക്കും

JANUARY 24, 2026, 3:18 AM

ദുബായ് : സുരക്ഷാകാരണങ്ങളെന്നുപറഞ്ഞ് ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കളിക്കാൻ എത്തില്ലെന്ന വാശിയിൽ ഉറച്ചുനിൽക്കുന്ന ബംഗ്ലാദേശിനെതിരെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൂചന. ബംഗ്ലാദേശിന് പകരം ലോകകപ്പിൽ കളിക്കാനുള്ള ടീമായി സ്‌കോട്ട്‌ലാൻഡിനെ ഉൾപ്പെടുത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ചെയർമാൻ ജയ് ഷാ അടക്കമുള്ള ഭാരവാഹികൾ ആസ്ഥാനമായ ദുബായിലെത്തിയിട്ടുണ്ട്. ഉടൻ തീരുമാനം പ്രഖ്യാപിക്കും.

ബംഗ്ലാദേശിനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്കുന്നതടക്കമുള്ള നടപടികൾ വരുമെന്നാണ് അറിയുന്നത്. രാഷ്ട്രീയ ഇടപെടലുകൾ മൂലമാണ് ഈ നിലപാട് എടുത്തത് എന്നതിനാൽ ഐ.സി.സിക്ക് ബംഗ്ലാദേശിനെ വിലക്കാനാകും. അതേസമയം ലോകകപ്പിൽ നിന്ന് പിന്മാറിയത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവയ്ക്കുക. 250 കോടിയോളം രൂപ തങ്ങളുടെ മത്സരങ്ങളുടെ ടി.വി സംപ്രേഷണ അവകാശത്തിലൂടെതന്നെ ബി.സി.ബിക്ക് കിട്ടേണ്ടതായിരുന്നു. ഇതുകൂടാതെ ഏറ്റവും കൂടുതൽ ഉഭയകക്ഷി പരമ്പരകൾക്ക് അവസരം നൽകിയിട്ടുള്ള ഇന്ത്യയെ പിണക്കിയതിലൂടെ ഇനിയൊരു പരമ്പരയുണ്ടാകാനുള്ള വഴിയുമടഞ്ഞിട്ടുണ്ട്.

വീണ്ടും കത്തെഴുതി ബംഗ്ലാദേശ്

vachakam
vachakam
vachakam

തീരുമാനം മാറ്റാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ നൽകിയ അന്ത്യശാസനവും തള്ളി ട്വന്റി20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന ബംഗ്ലാദേശ് വിഷയത്തിൽ വീണ്ടും കത്തുമായി ഐ.സി.സിയെ സമീപിച്ചു. ലോകകപ്പ് വേദിമാറ്റമെന്ന തങ്ങളുടെ ആവശ്യം ഐ.സി.സിയുടെ തർക്കപരിഹാര കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് കത്തെഴുതിയത്. ഐ.സി.സിയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന് സ്വതന്ത്രരായ അഭിഭാഷകർ കൂടി അടങ്ങുന്നതാണ് തർക്കപരിഹാര കമ്മറ്റി. എന്നാൽ ഈ ആവശ്യത്തോട് ഐ.സി.സി അനുകൂലമായി പ്രതികരിച്ചിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam