'കഥ മനസ്സിലായില്ല, ആ സിനിമ നിരസിച്ചത്  കരിയറിലെ നഷ്ടം'; വിൽ സ്മിത്ത്

JUNE 17, 2025, 9:37 AM

ക്രിസ്റ്റഫർ നോളന്റെ 'ഇൻസെപ്ഷൻ' എന്ന ചിത്രത്തിലെ ലിയോനാർഡോ ഡികാപ്രിയോയുടെ പ്രകടനം വലിയ  പ്രശംസ നേടിയെടുത്ത ഒന്നായിരുന്നു. ചിത്രത്തിലെ ഡികാപ്രിയോയുടെ വേഷത്തിനായി നോളൻ ആദ്യം നടൻ വിൽ സ്മിത്തിനെയാണ്  സമീപിച്ചത്. പക്ഷേ കഥ മനസ്സിലാകാത്തതിനാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നു.

യുകെയിലെ റോഡിയോ സ്റ്റേഷൻ കിസ്സിനു നൽകിയ അഭിമുഖത്തിലാണ് വിൽ സ്മിത്ത് ആദ്യമായി ഇതിനെക്കുറിച്ച് സംസാരിച്ചത്. 2010 ൽ പുറത്തിറങ്ങിയ ഒരു സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്ററായിരുന്നു 'ഇൻസെപ്ഷൻ'. നോളന്റെ ഏറ്റവും പ്രശംസ നേടിയ ചിത്രങ്ങളിൽ ഒന്നാണ് 'ഇൻസെപ്ഷൻ'.

'ദ മെട്രിക്‌സ്' നിരസിച്ചോ എന്ന അവതാരകന്റെ ചോദ്യത്തിന് വില്‍ സ്മിത്ത് ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. "അത് എന്റെ മനോഹരമായ മുറിവുകളില്‍ ഒന്നായിരുന്നു", വില്‍ സ്മിത്ത് പറഞ്ഞു.

vachakam
vachakam
vachakam

"ഞാനിത് പരസ്യമായി പറഞ്ഞിട്ടില്ലെന്ന് കരുതുന്നു. പക്ഷെ നമ്മള്‍ പരസ്പരം മനസ് തുറക്കുന്നതിനാല്‍ ഞാന്‍ അത് പറയാന്‍ പോകുന്നു. ക്രിസ് നോളന്‍ എനിക്കാണ് ആദ്യം ഇന്‍സെപ്ഷന്‍ ഓഫര്‍ ചെയ്തത്. അന്ന് എനിക്ക് അത് മനസിലായില്ല.

ഞാന്‍ ഒരിക്കലും ഇത് പരസ്യമായി പറഞ്ഞിട്ടില്ല. അത് അള്‍ട്ടര്‍നേറ്റ് റിയാലിറ്റിയെ കുറിച്ചുള്ള സിനിമയായിരുന്നു. അതിനെ ആ ഒരു തരത്തില്‍ അദ്ദേഹം പറഞ്ഞു കേള്‍പ്പിച്ചില്ല. പക്ഷെ അത് എനിക്കിപ്പോള്‍ വേദന നല്‍കുന്നു", എന്നും സ്മിത്ത് പറഞ്ഞു.

ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം വില്‍ സ്മിത്തിന് മാത്രമല്ല, ബ്രാഡ് പിറ്റിനോടും നോളന്‍ 'ഇന്‍സെപ്ഷന്റെ' കഥ പറഞ്ഞിരുന്നു. 48 മണിക്കൂറിനുള്ളില്‍ മറുപടി പറയാനാണ് ബ്രാഡ് പിറ്റിനോട് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ ബ്രാഡ് പിറ്റ് കമ്മിറ്റ് ചെയ്യാതിരുന്നപ്പോള്‍ ഡീകാപ്രിയോയെ സമീപിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam