തെലുങ്ക് സിനിമയിലെ ക്രോണിക് ബാച്ചിലർമാരിൽ ഒരാളാണ് സൂപ്പർസ്റ്റാർ പ്രഭാസ്. പ്രഭാസിന്റെ വിവാഹ വാർത്തകൾ ആരാധകർ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് ആരാധകരെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. പ്രഭാസിന്റെ അടുത്ത ബന്ധുവിന്റെ ഒരു കമന്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
പ്രഭാസിന്‍റെ അമ്മായി ശ്യാമളാ ദേവിയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ വേഗത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ശിവ ഭാഗവാന്റെ അനുഗ്രഹം ഉണ്ടാവുമ്പോള്‍ പ്രഭാസ് വിവാഹം കഴിക്കുമെന്നാണ് അവര്‍ പറഞ്ഞത്.
കുടുംബം അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ശിവഭഗവാന്റെ അനുഗ്രഹത്തോടെ അത് വേഗത്തില്‍ നടക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവര്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച പുതിയ ഔദ്യോഗിക പ്രതികരണങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രഭാസിന്‍റെ ആരാധകര്‍.
കല്‍ക്കി 2898 എഡിക്ക് ശേഷം പ്രഭാസിന്‍റേതായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം ദി രാജാസാബ് ആണ്. അതിനിടെ വിഷ്ണു മഞ്ചു നായകനായ പാന്‍ ഇന്ത്യന്‍ റിലീസ് കണ്ണപ്പയില്‍ അതിഥിവേഷത്തിലും എത്തിയിരുന്നു പ്രഭാസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്