‘ഓം’ ടീസറിൽ മമ്മൂട്ടി എവിടെ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി രാജ്കുമാർ പെരിയസാമി

JUNE 18, 2026, 10:30 PM

ചെന്നൈ: ‘അമരൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ തമിഴ്-മലയാളം സിനിമാപ്രേമികൾ വലിയ ആവേശത്തിലായിരുന്നു. മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാർത്ത ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കി. എന്നാൽ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന ചോദ്യം ഒന്ന് മാത്രമായിരുന്നു – “മമ്മൂട്ടി എവിടെ?”

‘ഓം’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഒന്നിലധികം ഭാഗങ്ങളായി ഒരുക്കുന്ന സിനിമയുടെ ആദ്യ ഭാഗത്തിന് ‘ഓം ചാപ്റ്റർ 1: ഉധിരം – ദ ബ്ലഡ് വുഡ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. രണ്ടര മിനിറ്റിലധികം ദൈർഘ്യമുള്ള ടൈറ്റിൽ റിവീൽ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പേര് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

ടീസറിൽ ഒരു കൂട്ടം ആളുകളെ രക്ഷിക്കാനായി എത്തുന്ന ശക്തനായ കഥാപാത്രമായാണ് ധനുഷിനെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനും ഫാന്റസിയും നിറഞ്ഞ ദൃശ്യങ്ങളാണ് വീഡിയോയുടെ പ്രധാന ആകർഷണം. എന്നാൽ ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്ന മമ്മൂട്ടിയെ ടീസറിലെവിടെയും കാണാനായില്ല. ഇതോടെയാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങളുമായി എത്തിയത്.

vachakam
vachakam
vachakam

മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള പ്രത്യേക ടീസർ പുറത്തിറക്കണമെന്നുമാണ് നിരവധി ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. “മമ്മൂട്ടി ഈ സിനിമ തിരഞ്ഞെടുക്കാൻ കാരണം എന്താണ്?”, “അദ്ദേഹത്തിന്റെ ലുക്ക് എപ്പോൾ പുറത്തുവിടും?” തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഇതിനിടെ ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി സംവിധായകൻ രാജ്കുമാർ പെരിയസാമി രംഗത്തെത്തി. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കാർത്തികേയൻ ആണെന്നും അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക ടീസർ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ് കമ്പനിയും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. ധനുഷിന്റെ കരിയറിലെ 55-ാമത്തെ ചിത്രമായതിനാൽ ആദ്യം ഡി 55 എന്ന വർക്കിംഗ് ടൈറ്റിലിലായിരുന്നു ചിത്രം അറിയപ്പെട്ടിരുന്നത്.

vachakam
vachakam
vachakam

ചിത്രത്തിൽ സായി പല്ലവിയും ശ്രീലീലയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം നിർവഹിക്കുന്നത് സായ് അഭ്യങ്കാർ ആണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam