വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ സാമൂഹിക മാധ്യമങ്ങിൽ ഇടം നേടിയ താരമാണ് ഉര്‍ഫി ജാവേദ്. ബിഗ്‌ബോസ് ഒ.ടി.ടി ഒന്നാം സീസണ്‍ മത്സരാര്‍ഥിയുമായിരുന്നു ഉര്‍ഫി.
എന്നാൽ, ഇപ്പോഴിതാ ചുണ്ടുകള്‍ക്ക് വലുപ്പം വര്‍ധിപ്പിക്കാനുള്ള ലിപ് ഫില്ലര്‍ നടത്തി പണിപാളിയിരിക്കുകയാണ് താരം. ചുളിവുകളും ലാഫ് ലൈനുകളും കുറയ്ക്കാനായി ഉപയോഗിക്കുന്ന നൂതനചികിത്സാരീതി കൂടിയാണ് ലിപ് ഫില്ലര്‍.
ചികിത്സ നടത്തിയതിലെ പിഴവുമൂലം ചുണ്ടുകള്‍ വീര്‍ത്ത്, വികൃതമായ അവസ്ഥയിലുള്ള വിഡിയോ ഉര്‍ഫി പങ്കുവച്ചു.
നീർവീക്കം കണ്ടാൽ തന്നെ വേദന തോന്നുമെന്ന മുന്നറിയിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡോക്ടര്‍ ചുണ്ടില്‍ കുത്തിവയ്ക്കുന്നതിന്റേയും വേദനയോടെ നീരുവച്ച് ചുമന്ന് തടിച്ച ചുണ്ടിന്റേയും കവിളുകളുടേയും ദൃശ്യങ്ങളും അതേപോലെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഉര്‍ഫി പോസ്റ്റ് ചെയ്തു.
ഹാല്യുറോണിക് പോലുള്ള ജെല്‍വസ്തുക്കള്‍ ചുണ്ടിലേക്ക് ഇന്‍ജക്ട് ചെയ്താണ് ഈ പ്രൊസീജര്‍ നടപ്പാക്കുന്നത്. ലോക്കല്‍ അനസ്തീഷ്യ നല്‍കിയ ശേഷമാണ് ചികിത്സ നടത്തുന്നത്. പതിനഞ്ചുമുതല്‍ 30മിനിറ്റ് വരെ സമയം ശസ്ത്രക്രിയയ്ക്കെടുത്തേക്കാം.
ഉടന്‍ തന്നെ രൂപമാറ്റവും വ്യക്തമാകും. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ ഫലം നിലനിന്നേക്കാം. വിഡിയോയില്‍ പറയുന്നതുപോലെ പണി അറിയാവുന്ന ഡോക്ടര്‍മാരെക്കൊണ്ടു മാത്രമേ ഈ ചികിത്സ നടത്താവൂയെന്നും ഉര്‍ഫി വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
