പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരകളിലൊന്നായ ഉപ്പും മുളകും ചില വിവാദങ്ങളെത്തുടർന്ന് വൻ തോതിൽ ചർച്ച ആയിരുന്നു. സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നിഷ സാരംഗ് ഇതിന് പിന്നാലെ പരമ്പരയിൽ നിന്നും വിട്ടുനിന്നിരുന്നു. എന്നാൽ അതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി ഇപ്പോൾ.
സീരിയൽ ലൊക്കേഷനിൽ നിന്നും മാറിനിന്നതിനു ശേഷം ഒരു മാസത്തോളം താൻ ആശുപത്രിയിൽ ആയിരുന്നു എന്നും ഡിപ്രഷനിലേക്കു വരെ പോയെന്നും ആണ് നിഷ പറയുന്നത്. ''ഉപ്പും മുളകിൽ നിന്നും പോന്നതിനു ശേഷം ഒരു മാസം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ചെയ്യാനുള്ള സിനിമകൾ ചെയ്തതിനു ശേഷമാണ് ആശുപത്രിയിൽ അഡ്മിറ്റായത്. കാരണം, അതിനുശേഷം ബെഡ് റെസ്റ്റും വേണമായിരുന്നു. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ മാത്രമെ പറ്റുമായിരുന്നുള്ളു. കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതുകഴിഞ്ഞ് ഡിപ്രഷനിലേക്കു വരെ പോയി.
ഒന്നൊന്നര മാസത്തോളം കൗൺസിലിങും മറ്റുമായിരുന്നു. കഴിഞ്ഞ ദിവസം ഒരു യുട്യൂബർ എന്നെ കുറിച്ച് പറയുന്നത് കേട്ടു, ഇവർക്ക് വല്ല പാത്രം കഴുകിയോ ഹോട്ടലോ മറ്റോ ഇട്ട് ജീവിച്ചൂടെയെന്ന്. ഒരു വഴി അടഞ്ഞാൽ പല വഴികൾ വേറെ തുറന്ന് കിട്ടും. അതുകൊണ്ട് തന്നെ യുട്യൂബർമാർ ഇങ്ങനെയൊക്കെ പറയുന്നത് കേൾക്കുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത്'' എന്നാണ് നിഷാ സാരംഗ് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
