യൂട്യൂബ് ചാനലുകളിലെ കുക്കിംഗ് വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. ഒട്ടകപ്പക്ഷിയെ ഗ്രിൽ ചെയ്യുന്നതടക്കമുള്ള നിരവധി വീഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
അതേസമയം ഫിറോസിന് യൂട്യൂബിൽ ഒമ്പത് മില്യണിലധികം ഫോളോവേഴ്സുണ്ട്. ആരാധകർരെ സങ്കടത്തിലാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. യൂട്യൂബ് ചാനൽ നിർത്തുന്നുവെന്നാണ് ഫിറോസ് വെളിപ്പെടുത്തിയിരിക്കുന്നത്. യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് ഇനി മുന്നോട്ടുപോകാൻ പറ്റില്ലെന്നും പുതിയൊരു ചുവടുവയ്പിനൊരുങ്ങുകയാണെന്നും ആണ് അദ്ദേഹം പറയുന്നത്.
'ഞാൻ ഷാർജയിലാണ് ഇപ്പോഴുള്ളത്. ഞങ്ങൾ ചെറിയൊരു ചുവടുവയ്പ് വച്ചാലോയെന്ന് ആലോചിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ദുബായിൽ എത്തിയത്. ബിസിനസിലേക്ക് മാറിയാലോ എന്നൊരു ചിന്താഗതി. യൂട്യൂബാണ് ഇപ്പോഴത്തെ വരുമാനമാർഗം. ആ വരുമാനത്തെ ആശ്രയിക്കാതെ, വേറെ എന്തെങ്കിലും ബിസിനസ് ചെയ്താൽ നിങ്ങൾ സപ്പോർട്ട് ചെയ്യുമോ. ഞാൻ റസ്‌റ്റോറന്റ് ബിസിനസിലേക്ക് കടന്നാൽ അത് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. ഫുഡ് ബിസിനസ് കുറച്ച് റിസ്‌കാണ്. എന്തെങ്കിലുമൊരു ബിസിനസ് ചെയ്യണം. അങ്ങനെ ഒരു ബ്രാൻഡ് ബിൽഡ് ചെയ്യാനാണ് നോക്കുന്നത്' എന്നാണ് അദ്ദേഹം പറഞ്ഞത്.
'ഞാൻ യൂട്യൂബ് ചാനൽ നിർത്തുന്നു' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ വലിയ വീഡിയോകൾക്ക് പകരം റീലുകളിലായിരിക്കും കൂടുതൽ പ്രത്യക്ഷപ്പെടു എന്നും യൂട്യൂബ് ചാനൽ പൂർണമായും ഉപേക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്