വിരോഷ് ഒന്നിക്കുന്നു! വിവാഹം സ്ഥിരീകരിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

FEBRUARY 22, 2026, 10:07 PM

വർഷങ്ങളായി സിനിമാ പ്രേമികൾക്കിടയിൽ നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തെന്നിന്ത്യൻ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നു. തങ്ങൾ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും താരങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആരാധകരെ അറിയിച്ചത്. ആരാധകർ തങ്ങൾക്ക് നൽകിയ വിരോഷ് (ViRosh) എന്ന പേര് തന്നെയാണ് വിവാഹത്തിനും ഇരുവരും നൽകിയിരിക്കുന്നത്.

"ഞങ്ങൾക്കായി നിങ്ങൾ നൽകിയ സ്നേഹത്തിന് ആദരസൂചകമായി ഈ ഒത്തുചേരലിനെ ദി വെഡ്ഡിംഗ് ഓഫ് വിരോഷ് എന്ന് വിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," എന്ന് താരങ്ങൾ കുറിച്ചു.  "ഞങ്ങൾ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിനും മുൻപ്, ഞങ്ങൾക്കായി എന്തെങ്കിലും തിരഞ്ഞെടുക്കുന്നതിനും മുൻപ് തന്നെ - നിങ്ങൾ അവിടെയുണ്ടായിരുന്നു. അത്രമേൽ സ്നേഹത്തോടെ നിങ്ങൾ ഞങ്ങൾക്ക് ഒരു പേര് നൽകി. നിങ്ങൾ ഞങ്ങളെ വിരോഷ് (VIROSH) എന്ന് വിളിച്ചു. അതുകൊണ്ട് ഇന്ന് - നിറഞ്ഞ മനസോടെ, നിങ്ങളുടെ ബഹുമാനാർത്ഥം ഞങ്ങളുടെ ഈ ഒത്തുചേരലിന് ഞങ്ങൾ ആ പേര് നൽകുന്നു. ഇതിനെ ദ വെഡ്ഡിംഗ് ഓഫ് വിരോഷ് എന്ന് വിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളെ ഇത്രയധികം സ്നേഹത്തോടെ ചേർത്തുപിടിച്ചതിന് നന്ദി. നിങ്ങൾ എപ്പോഴും ഞങ്ങളുടെ ഭാഗമാണ്," എന്നാണ് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

വിവാഹ തീയതി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വരാനിരിക്കുന്ന ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് അതീവ രഹസ്യമായി ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ഈ ചടങ്ങിൽ പങ്കെടുക്കുക. തുടർന്ന് മാർച്ച് നാലിന് സിനിമാ മേഖലയിലുള്ളവർക്കായി വലിയൊരു റിസപ്ഷനും ഒരുക്കുന്നുണ്ട്.

vachakam
vachakam
vachakam

2018-ൽ പുറത്തിറങ്ങിയ ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ഈ ജോഡി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത്. പിന്നീട് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയതോടെ പ്രണയവാർത്തകൾ സജീവമായി. പലപ്പോഴും പൊതുവേദികളിലും അവധിക്കാല യാത്രകളിലും ഒന്നിച്ചു കാണപ്പെട്ടെങ്കിലും വിവാഹവാർത്ത ഇരുവരും ഇതുവരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam