‘ഒരു സൂപ്പര്‍സ്റ്റാര്‍ മതി, എനിക്ക് ആ മഹാഭാരം ചുമക്കാന്‍ പറ്റില്ല’; ഉര്‍വശി

JUNE 15, 2025, 11:31 PM

സൂപ്പര്‍സ്റ്റാര്‍ പദവി വലിയ ഭാരമാണെന്നും തനിക്കത് ചുമക്കാന്‍ കഴിയില്ലെന്നും നടി ഉര്‍വശി. തനിക്ക് ഒരു സാധാരണ അഭിനേതാവായി അറിയപ്പെടാനാണ് ആഗ്രഹമെന്നും ഉര്‍വശി  പറഞ്ഞു. 

അഭിലാഷ് പിള്ള കഥയെഴുതി ആരതി ഗായത്രി ദേവി സംവിധാനംചെയ്യുന്ന ‘പാബ്ലോ പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനവേദിയിലായിരുന്നു ഉര്‍വശിയുടെ പ്രതികരണം.

മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിച്ചുനില്‍ക്കുന്നു എന്ന് പറഞ്ഞായിരുന്നു, മഞ്ജു നില്‍ക്കുന്ന വേദിയിലേക്ക് ഉര്‍വശിയെ അവതാരക ക്ഷണിച്ചത്. 

vachakam
vachakam
vachakam

അവതാരക പറഞ്ഞതില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷം ഒഴിവാക്കാന്‍ ഉര്‍വശി സദസ്സിനോട് പറഞ്ഞു. ആ ഒരാള്‍ ഉര്‍വശി തന്നെയാണെന്ന് മഞ്ജു പറഞ്ഞെങ്കിലും ഉര്‍വശി സ്നേഹപൂര്‍വ്വം നിരസിച്ചു.

‘എനിക്ക് ആ മഹാഭാരം ചുമക്കാന്‍ പറ്റില്ല. സൂപ്പര്‍സ്റ്റാറാണെന്ന് പറഞ്ഞാല്‍ ഭയങ്കര ഭാരമാണ്. നമ്മള്‍ വലിയ കുഴപ്പമില്ലാത്ത അഭിനേതാവായി ഇങ്ങനെ ഒരു സൈഡില്‍ കൂടെ പോവുന്നതല്ലാതെ… അതാ നല്ലത്’, എന്നായിരുന്നു ഉര്‍വശിയുടെ വാക്കുകള്‍. മഞ്ജുവും താനും ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ അഞ്ചാറുവര്‍ഷമായി ശ്രമിക്കുന്നുവെന്നും ഉര്‍വശി പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam