ഒരുകാലത്ത് സൗത്ത് ഇന്ത്യയിൽ തിളങ്ങി നിന്ന നായികമാരിൽ ഒരാളാണ് ഉമ ശങ്കരി. കുബേരൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയായ മുഖമാണ്.
തമിഴ് - തെലുങ്ക് സിനിമകളിൽ പരിചിതയായിരുന്ന നടി കുബേരന് ശേഷം വസന്തമല്ലിക, സാഫല്യം, ഈ സ്‌നേഹതീരത്ത് എന്നീ സിനിമകളിലൂടെയും മലയാളത്തിലെത്തി. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരുന്നു നടി. ഏകദേശം മുപ്പതോളം സിനിമയിൽ ഉമ അഭിനയിച്ചു. അതിന് ശേഷം സീരിയലുകളിൽ സജീവമായിരുന്നു നടി.
ഉമാ ശങ്കരിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് ബ്രസ്റ്റ് കാൻസർ ആണെന്ന് സ്ഥിരീകരിച്ചതായി ഉമ ശങ്കരി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നേരത്തെ അറിയിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വന്ന അസുഖം, ആദ്യം ഷോക്കായിരുന്നു, എന്തിന് ഇപ്പോൾ, എന്തുകൊണ്ട് എനിക്ക് എന്നൊക്കെയുള്ള ചോദ്യം ആദ്യം വന്നുവെങ്കിലും, ഇപ്പോൾ താൻ അതിനെ ഉൾകൊള്ളുന്നു എന്നും, ധൈര്യത്തോടെ നേരിടാൻ തയ്യാറായി എന്നും ഉമ പറഞ്ഞിരുന്നു. ഇപ്പോഴിതാ രണ്ടാം ഘട്ട കീമോ പൂർത്തിയായ വിവരം ആരാധകർക്കൊപ്പം പങ്കിടുകയാണ് നടി.
'കീമോ ചികിത്സയുടെ രണ്ടാം ഘട്ടം; ഓരോ ദിവസത്തെയും അതിനനുസരിച്ച് നേരിട്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്.
പ്രയാസകരമായ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിക്കുന്നു; ഒപ്പം, കരുത്ത് തോന്നുന്ന ദിവസങ്ങളെ സന്തോഷത്തോടെ ആഘോഷിക്കുകയും ചെയ്യുന്നു. എപ്പോഴും കൂടെ നിൽക്കുന്ന കുടുംബത്തിനും, സ്നേഹവും പിന്തുണയും നൽകുന്ന ആരാധകർക്കും നന്ദി ' ഉമ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
