ഹോളിവുഡ് താരം ടോം ഹോളണ്ട് സ്‌പൈഡർമാൻ ആയി വീണ്ടും എത്തുന്ന പുതിയ ചിത്രം "സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ" ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ നഗരത്തിൽ ചിത്രത്തിന്റെ വലിയ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
നഗരത്തിലെ റോഡുകൾ ഒക്കെ മാറി മാർവലിന്റെ യുദ്ധഭൂമിയായി മാറി. ക്യാമറാ ടീമും സ്റ്റണ്ട് ആർട്ടിസ്റ്റുമാരും ചേർന്ന് ത്രില്ലർ രംഗങ്ങൾ തീർക്കുന്നത് ജനങ്ങൾക്ക് നേരിൽ കാണാനായി. ഇത് വലിയ ആവേശമാണ് ആരാധകർക്കുണ്ടാക്കിയത്.
ഫാൻ വീഡിയോകളും പത്ര റിപ്പോർട്ടുകളുമനുസരിച്ച്, ടോം ഹോളണ്ട് ഒരു ടാങ്കിന്റെ മുകളിലും, ഒരു ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെയും മുകളിലും ആക്ഷൻ രംഗങ്ങൾ ചെയ്യുന്നത് കാണാം. സുരക്ഷാ കേബിളുകളിൽ ബന്ധിക്കപ്പെട്ടാണ് ടോം ഹോളണ്ട് രംഗങ്ങൾ ചിത്രീകരിച്ചത്. കാരണം അത് വളരെ അപകടകരമായ സ്റ്റണ്ടുകൾ ആയിരുന്നു.
ചിത്രത്തിൽ ഗ്ലാസ്‌ഗോ നഗരം അണിയറ പ്രവർത്തകർ ന്യൂയോർക്ക് സിറ്റിയാക്കി മാറ്റിയിരിക്കുന്നു. റോഡുകളിൽ NYPD പോലീസുകാരുടെ കാറുകൾ, ആമസോൺ ഡെലിവറി വാനുകൾ, ഫുഡ് ട്രക്ക്, തുടങ്ങിയവ സ്ഥാപിച്ച് അണിയറ പ്രവർത്തകർ ഒരു അസൽ അമേരിക്കൻ സെറ്റപ്പ് തന്നെയാണ് ഒരുക്കിയത്.
അതേസമയം നൂറുകണക്കിന് ആരാധകർ ആണ് റോഡിൽ നിന്ന് തന്നെ സിനിമ ഷൂട്ട് കാണാൻ എത്തിയത്. ചിലർ അവരുടെ മൊബൈൽ ഫോണിൽ വീഡിയോയും എടുത്തു. ഈ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണവുമാണ് ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്