ആക്സഷൻ രംഗങ്ങൾ ഇഷ്ടമുള്ളവരുടെ പ്രിയ താരമാണ് ടോം ക്രൂസ്. ടോം ക്രൂസിന്റെ ‘മിഷൻ ഇംപോസിബിൾ’ ആക്ഷൻ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം ആണ്. അപകടകരമായ സ്‌റ്റണ്ടുകളും ടോം ക്രൂസിനുള്ളത് പുതിയ കാര്യമല്ല. എന്നാൽ പുതിയ ചിത്രമായ മിഷൻ ഇംപോസിബിൾ – The Final Reckoning”-ലുള്ള അദ്ദേഹത്തിന്റെ സ്‌റ്റണ്ട് ഇതുവരെ കണ്ടതിൽ ഏറ്റവും ഗംഭീരമായതാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം ഈ ചിത്രത്തിലെ അത്യന്തം അപകടകരമായ രംഗത്തിൽ ടോം ക്രൂസിന് സഹായിയായത് ഹൈടെക്ക് ഫെച്ചേർസ് ഉള്ള ഒരു പ്രത്യേക കണ്ണടയായിരുന്നു – ആക്‌ലി കമ്പനിയുടെ പുതിയതും പ്രത്യേകതയും ഉള്ള Oakley ECLPS025 ആണ് ആ കണ്ണട. നമ്മുക്ക് അതിന്റെ പ്രത്യേകതകൾ എന്തൊക്കെ എന്ന് നോക്കാം.
ഈ കണ്ണട വളരെ ഭാരം കുറഞ്ഞ രീതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. കാറ്റ്, പൊടിക്കാറ്റ്, അപകടകരമായ വസ്തുക്കൾ എന്നിങ്ങനെ എല്ലാം തടയാൻ കഴിയുന്നത്ര ശക്തിയും സുതാര്യതയും ഇതിന് ഉണ്ട്."ഞങ്ങൾക്ക് അങ്ങനെ കുറുക്കുവഴികളില്ല. തികച്ചും കൃത്യതയുള്ള രൂപകൽപ്പനയും ഭൗതിക കഠിനതയും മാത്രമേ ഇതിൽ ഉണ്ടാകൂ," എന്ന് ആക്‌ലി ഡിസൈൻ വിഭാഗം വൈസ് പ്രസിഡന്റായ നിക്കോളസ് ഗാർഫിയാസ് പ്രതികരിച്ചു. അതേസമയം ഈ പ്രത്യേക കണ്ണട മാർക്കറ്റിൽ ലഭ്യമാകില്ല.
എന്നാൽ "എനിക്ക് ഭയമൊന്നുമില്ല. ആളുകൾ ഭയക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഞാൻ ഇത് ചെയ്യണം എന്ന് വിചാരിക്കുന്ന ആളാണ് എന്നാണ് ഈ സാഹസിക രംഗങ്ങളെ കുറിച്ച് ക്രൂസ് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്