ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം!   നവാസിന്റെ വീട്ടിലെത്തിയ അനുഭവം പങ്കുവെച്ച് ടിനി ടോം 

AUGUST 3, 2025, 7:20 AM

മലയാളികളെ ഏറെ വേദനിപ്പിച്ച ഒരു വേർപാടായിരുന്നു നടൻ നവാസിന്റെ മരണം. അദ്ദേഹത്തിന്റെ വേർപാട് പലർക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബാം​​ഗങ്ങളെന്ന പോലെ നവാസിന്റെ സുഹൃത്തുക്കൾക്കും വലിയൊരു വിടവാണ് നവാസിന്റെ വേർപാട് മൂലം ഉണ്ടായത്. 

അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾക്ക് ശേഷം നവാസിന്റെ വീട്ടിലെത്തിയ അനുഭവം പങ്കുവെയ്ക്കുകാണ് നടൻ ടിനിടോം. 

ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം എന്നാണ് നവാസിന്റെ ഷൂസുകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെ...

vachakam
vachakam
vachakam

 കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ. തിരുവനന്തു പുരത്തു ആ​ഗസ്റ്റ് 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത്. എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു.

എന്റെ കൂടെ കൈതപ്രം തിരുമേനിയും, സ്നേഹയും ഉണ്ടായിരിന്നു. ഞാൻ വിട ചൊല്ലി. ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ്. അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ.

അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ്. സഹോദര വിട മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പിക്കാനും മാത്രംഅറിയാവുന്ന നമുക്ക് ഒത്തുകൂടാം എന്ന് പറഞ്ഞാണ് ടിനി കുറിപ്പുകൾ അവസാനിപ്പിച്ചത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam