നിങ്ങൾ കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഒരുപിടി സിനിമകളാണ് ഈ വാരാന്ത്യത്തോടെ ഒടിടിയിൽ എത്തുന്നത്. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ (OTT Releases This Week) സ്ട്രീമിങ് ആരംഭിക്കുന്ന ചിത്രങ്ങൾ ഏതൊക്കെ? അവ എപ്പോൾ, എവിടെ കാണാം? നോക്കാം
തുടരും
മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആഗോളതലത്തിൽ ചിത്രം 232.25 കോടി കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
200 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ മലയാളം ചിത്രമെന്ന സവിശേഷതയും ചിത്രം ഇതിനോടകം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 30 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ഹിറ്റ് 3
നാനി നായകനായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് 'ഹിറ്റ് 3'. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. നാനിയുടെ 32-ാമത് ചിത്രമാണ് ഹിറ്റ് 3. അർജുൻ സർക്കാർ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നാനി എത്തുന്നത്. നെറ്റ്ഫ്ലിക്ലിലൂടെയാണ് ഹിറ്റ് 3 ഒടിടിയിലെത്തുന്നത്. മെയ് 29 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ജെറി
അനീഷ് ഉദയ് സംവിധാനം ചെയ്ത ഫാമിലി എന്റർടെയ്നർ ജെറിയും ഒടിടിയിലേക്ക് എത്തുകയാണ്. പ്രമോദ് വെളിയനാട്, കോട്ടയം നസീർ, സണ്ണി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മെയ് 30 മുതൽ സിംപ്ലി സൗത്തിൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
ടൂറിസ്റ്റ് ഫാമിലി
സമീപകാലത്ത് തിയറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. ശശികുമാറും സിമ്രാനും ഒന്നിച്ച ചിത്രം 50 കോടിയിൽ അധികമാണ് കളക്ഷൻ നേടിയത്. മെയ് ഒന്നിനായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. നവാഗതനായ അഭിഷാൻ ജീവിന്ത് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ടൂറിസ്റ്റ് ഫാമിലി ജൂൺ ആറിന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
റെട്രോ
സൂര്യ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന റെട്രോ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് തിയറ്ററുകളിൽ നേടിയത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. നെറ്റ്ഫ്ലിക്സിലൂടെയാണ് റെട്രോ ഒടിടിയിലെത്തുന്നത്. മെയ് 31 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം.
ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ്
സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം: ജിയോ ഹോട്ട്സ്റ്റാർ
റിലീസ് തീയതി: മെയ് 28
ജൂലിയസ് ഓണ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആന്റണി മാക്കി, ഹാരിസൺ ഫോർഡ്, ഡാനി റാമിറെസ്‌ഡെ, ഷിറ ഹാസ്, കാൾ ലംബ്ലി എന്നിവർ അഭിനയിക്കുന്നു.
ദി ബെറ്റർ സിസ്റ്റർ
സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം: ആമസോൺ പ്രൈം വീഡിയോ
റിലീസ് തീയതി: മെയ് 29
അലാഫെയർ ബർക്കിന്റെ അതേ പേരിലുള്ള ഒരു പുസ്തകത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം ക്ലോയിയുടെ ഭർത്താവ് ആദത്തിന്റെ കൊലപാതക അന്വേഷണത്തെ വിവരിക്കുന്നു. ഒലിവിയ മിൽച്ചും റെജീന കൊറാഡോയും ചേർന്ന് സൃഷ്ടിച്ച ഈ പരമ്പരയിൽ ജെസീക്ക ബീൽ, എലിസബത്ത് ബാങ്ക്സ്, കോറി സ്റ്റോൾ, മാക്സ്വെൽ ഏസി ഡോണോവൻ, കിം ഡിക്കൻസ് എന്നിവർ അഭിനയിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്