ജെനിഫർ ലോപ്പസും ബെൻ അഫ്ലെക്കും ഏറെ ആരാധകരുള്ള ജോഡികൾ ആയിരുന്നു. എന്നാൽ ഇരുവരുടെയും പ്രണയവും വേർപിരിയലും ഒരു സിനിമാ കഥ പോലെ ആണ്. 2001-ൽ ഗിഗ്ലി എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ജെനിഫർ ലോപ്പസും ബെൻ അഫ്ലെക്കും ആദ്യമായി കാണുന്നത്. അതിന് പിന്നാലെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. മാദ്ധ്യമങ്ങൾ ഈ ജോഡിയെ “ബെന്നിഫർ” (Bennifer) എന്ന് വിളിച്ചു തുടങ്ങി. ഹോളിവുഡിൽ ഇത്തരത്തിൽ പേര് നൽകി അറിയപ്പെടുന്ന ആദ്യത്തെ പ്രണയജോഡിയായി ഇവർ മാറി.
2002-ൽ എല്ലാ പരിപാടികളിലും ഇവർ ഒരുമിച്ചായിരുന്നു എത്താറ്. അതേ വർഷം തന്നെ ഇവരുടെ വിവാഹം നിശ്ചയിക്കുകയും 2003-ൽ വിവാഹം നടത്താൻ ഒരുങ്ങുകയും ചെയ്തു. പക്ഷേ, 2003 സെപ്റ്റംബറിൽ അവർ വിവാഹം മാറ്റിവെക്കുകയും, പിന്നീട് 2004-ൽ പ്രണയം അവസാനിപ്പിക്കുകയും ചെയ്തു. 2003-ൽ സെപ്റ്റംബർ 14-ന് വിവാഹം നടത്താനായിരുന്നു പദ്ധതിയെങ്കിലും, അതിന് നാലു ദിവസം മുമ്പ് വിവാഹം റദ്ദാക്കി. ഇത് ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു.
അതേസമയം വലിയ മാധ്യമശ്രദ്ധയും പബ്ലിസിറ്റി സമ്മർദ്ദവും ആണ് ഇവരുടെ ജീവിതത്തെ ബാധിച്ചത് എന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സ്വകാര്യത ലഭിക്കാത്തതും പാപ്പരാസികളുടെ ശല്യവും ഇവരുടെ ബന്ധത്തെ വലിയ രീതിയിൽ ബാധിച്ചിരുന്നു.
പിരിഞ്ഞതിന് ശേഷം, ജെനിഫർ ലോപ്പസ് 2004-ൽ മാർക്ക് ആന്റണി എന്ന സംഗീതജ്ഞനെ വിവാഹം ചെയ്തു. ബെൻ അഫ്ലെക്ക് 2005-ൽ ജെന്നിഫർ ഗാർണറെ വിവാഹം ചെയ്തു. ഇരു ദമ്പതികളും കുട്ടികളൊക്കെ ആയി അവരുടെ ജീവിതം തുടർന്നു.
എന്നാൽ 17 വർഷങ്ങൾക്കിപ്പുറം, 2021-ൽ വീണ്ടും ഇവർ ഒരുമിച്ചത് ഏവരെയും അത്ഭുതത്തിലാഴ്ത്തി. COVID-19 കാലത്ത് പലതവണയാണ് ഇരുവരെയും ഒരുമിച്ച് പൊതു സ്ഥലങ്ങളിൽ കണ്ടത്. 2022 ഏപ്രിലിൽ വീണ്ടും അവർ വിവാഹ നിശ്ചയം നടത്തി. 2022 ജൂലൈയിൽ ലാസ് വേഗാസിൽ ലളിതമായ ചടങ്ങിൽ ഇരുവരും വിവാഹിതരായി. പിന്നീട് ജോർജിയയിൽ വലിയ ആഘോഷമായി വിവാഹവും നടത്തി.
എന്നാൽ വീണ്ടും 2024-ൽ ഇരുവരും അകലാൻ തുടങ്ങി. അവർ ഒരുമിച്ച് ജീവിച്ചിരുന്ന വീട്ടിൽ നിന്ന് ബെൻ മാറിപ്പോയതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ജെനിഫർ സോഷ്യൽ മീഡിയയിൽ ബെനെ കുറിച്ചുള്ള എല്ലാ പോസ്റ്റുകളും നീക്കം ചെയ്തു. 2024 ഓഗസ്റ്റിൽ, ജെനിഫർ ലോപ്പസ് വിവാഹമോചനം ഫയൽ ചെയ്തു. 2025 ആരംഭത്തിൽ, അവരുടെ വിവാഹമോചനം നിയമപരമായി പൂർത്തിയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്