ആരാധകർ കാത്തിരിക്കുന്ന ജോഡിയാണ് നിവിന്‍ പോളി - നയന്‍താര കൂട്ടുകെട്ട്. ആരാധകരെ ആവേശത്തിലാക്കി താരങ്ങൾ ഒന്നിക്കുന്ന പുതിയ ചിത്രമായ ഡിയര്‍ സ്റ്റുഡന്റ്‌സിന്റെ ആദ്യ ടീസര്‍ പുറത്ത്. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.
കോമഡി, ഫണ്‍, ആക്ഷന്‍, ത്രില്‍ എന്നിവ കോര്‍ത്തിണക്കി ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെയിഷ്ടപെടുന്ന ഫണ്‍ നിവിന്‍ പോളിയെ ആണ് ചിത്രത്തിലെ ടീസറിലൂടെ കാണാനാകുന്നത്. 6 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നിവിന്‍ പോളി - നയന്‍ താര ടീം ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്