ആരാധകരുടെ പ്രിയ താരമാണ് പരിനീതി ചോപ്ര. ആംആദ്‍മി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛന്ദയാണ് പരിനീതിയുടെ ഭര്‍ത്താവ്. ഇപ്പോള്‍ തങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അഥിതി എത്തുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പരിനീതി ചോപ്ര.
ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു കേക്കിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കേക്കില്‍ 1+1=3 എന്നും സ്വര്‍ണ നിറത്തില്‍ കുഞ്ഞു കാല്‍പാദങ്ങളുടെ ചിത്രവും ചേര്‍ത്തിരിക്കുന്നു.
ഇതിനോടൊപ്പം പരിനീതിയും ഭര്‍ത്താവും കൈകള്‍ കോര്‍ത്ത് പോകുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇതാ ഞങ്ങളുടെ കുഞ്ഞു പ്രപഞ്ചം വരുന്നൂ, അളവറ്റ രീതിയില്‍ അനുഗ്രഹീതരായിരിക്കുന്നു എന്നാണ് താരം ക്യാപ്ഷനായി നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്